കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ സൂക്തങ്ങളുരുവിട്ട് മേമന്‍ മരണത്തിലേയ്ക്ക്‌ 'തൂങ്ങി'

Google Oneindia Malayalam News

നാഗ്പൂര്‍: യാക്കൂബ് മേമന്റെ അന്ത്യ നിമിഷങ്ങള്‍ എങ്ങനെയായിരുന്നു... പലമാധ്യമങ്ങള്‍ അവര്‍ക്ക് കിട്ടിയ പലപല വിവരങ്ങള്‍ അനുസരിച്ച് പലപല രീതിയിലാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും അവയിലൊക്കെ ചില കാര്യങ്ങള്‍ ഏതാണ്ട് ഒരു പോലെ ആയിരുന്നു.

തിരുത്തല്‍ ഹര്‍ജി തള്ളിയതിന് ശേഷം യാക്കൂബ് മേമന്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യം തകര്‍ന്ന മേമന്റെ, വധശിക്ഷ മാറ്റിവയ്‌ക്കേണ്ടി വരുമോ എന്ന് പോലും ജയില്‍ അധികൃതര്‍ ഭയന്നു. അതിനെ മറികടക്കാന്‍ ചെയ്യാവുന്നതെല്ലാം അവര്‍ ചെയ്യുകയും ചെയ്തു.

മരണത്തിലേയ്ക്ക് നീങ്ങുമ്പോള്‍ മേമന്റെ ചുണ്ടുകളില്‍ ഖുറാന്‍ സൂക്തങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അവസാനത്തെ ദയാഹര്‍ജി

അവസാനത്തെ ദയാഹര്‍ജി

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതറിഞ്ഞ് ജയിലിലെ ഏകാന്ത തടവറയില്‍ വച്ച് മേമന്‍ പുതിയൊരു ദയാഹര്‍ജി കൂടി തയ്യാറാക്കിയിരുന്നത്രെ. സെല്ലിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഇത് കൈമാറുകയും ചെയ്തു. എന്നാല്‍ അത് ലക്ഷ്യത്തിലെത്തും മുമ്പേ മേമന്റെ ശിക്ഷ നടപ്പാക്കി.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതുവരെ മേമന്റെ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അഞ്ച് മണിയോടെ കോടതി വിധിയുടെ വിവരം മേമനും അറിഞ്ഞു.

ഭക്ഷണമില്ലാതെ

ഭക്ഷണമില്ലാതെ

തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതുമുതല്‍ മേമന്‍ അതീവ ദു:ഖിതനായിരുന്നു. ഇതോടെ ഭക്ഷണം കഴിയ്ക്കാതെയായി.

അധികൃതര്‍ ഭയന്നു

അധികൃതര്‍ ഭയന്നു

മേമന്‍ ഭക്ഷണം കഴിയ്ക്കാതെ ആയപ്പോള്‍ അധികൃതര്‍ ശരിയക്കും ഭയന്നു. പൂര്‍ണ ആരോഗ്യവാനല്ലെങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലല്ലോ...

സലൈന്‍ ഡ്രിപ്പ്

സലൈന്‍ ഡ്രിപ്പ്

മേമന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ജയില്‍ അധികൃതര്‍ എന്തിനും തയ്യാറായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തലേന്ന് മേമന് സലൈന്‍ ഡ്രിപ്പ് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മേമന് ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം വാങ്ങി നല്‍കിയിരുന്നത്രെ. എന്നാല്‍ ഇത് മേമന്‍ കഴിച്ചുവെന്നും കഴിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖുറാന്‍ സൂക്തങ്ങള്‍

ഖുറാന്‍ സൂക്തങ്ങള്‍

മുഖം കറുത്ത തുണികൊണ്ട് മുടുമ്പോഴും മേമന്റെ ചുണ്ടുകള്‍ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടിരിയ്ക്കുകയായിരുന്നുവെന്നാണ് ജയില്‍ ജീവനക്കാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയില്‍ ഞെട്ടി

ജയില്‍ ഞെട്ടി

നാഗ്പൂര്‍ ജയിലിലെ അന്തേവാസികള്‍ക്കെല്ലാം തന്നെ ഏറെ പ്രിയങ്കരനും ബഹുമാന്യനും ആയിരുന്നു യാക്കൂബ് മേമന്‍. നല്ല പെരുമാറ്റം കൊണ്ട് ജയില്‍ അധികൃതര്‍ക്കും പ്രിയപ്പെട്ടവന്‍. മേമനെ തൂക്കിക്കൊന്നതിന് ശേഷമാണ് സഹതടവുകാര്‍ ആ വിവരം അറിയുന്നത്.

English summary
Yakub Memon was reciting Quran verses even his head covered by the black hood, before execution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X