കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനോട് ഇടഞ്ഞ് യോഗേന്ദ്ര യാദവ് പാര്‍ട്ടി വിടുന്നു?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ യോഗേന്ദ്ര യാദവിനെ പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. യോഗേന്ദ്ര യാദവ് രാജിവച്ചേക്കുമെന്നും സൂചനയുണ്ട്. അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് യോഗേന്ദ്ര യാദവ് രാജിവയ്ക്കാനൊരുങ്ങുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യോഗേന്ദ്ര യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല .

വ്യാഴാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യോഗേന്ദ്ര യാദവിനെതിരെ വിനമര്‍ശനം ഉയര്‍ന്നിരുന്നു . അദ്ദേഹത്തിന്റെ നടപടികളോട് പാര്‍ട്ടിയിലെ പല മുതിര്‍ന്ന് നേതാക്കള്‍ക്കും അഭിപ്രായവ്യത്യാസമുണ്ട് .

Yogendra Yadav

പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട് . നിലവില്‍ യോഗേന്ദ്രയാദാവാണ് സമിതഇ തലവന്‍. സമിതി പുനസംഘടിപ്പിയ്ക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ അരവിന്ദ് കെജ്രിവാളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . രാഷ്ട്രീയകാര്യസമിതിയിലെ നേതൃസ്ഥാനം യോഗേന്ദ്ര യാദവിന് നഷ്ടമാകാനാണ് സാധ്യത . കെജ്രിവാളിന്റെ പ്രവര്‍ത്തന രീതികളേയും പാര്‍ട്ടിയിലെ ജനാധിപത്യത്തേയും ചോദ്യം ചെയ്ത് യാദവ് മുതിര്‍ന്ന നേതാക്കള്‍ക്ക് കത്തെഴുതിയിരുന്നു .

English summary
Yogendra Yadav may be dropped from Aam Aadmi Party's top panel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X