കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ മെട്രോ ഓടിത്തുടങ്ങി; ആദ്യ ഡ്രൈവര്‍ വനിത

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെന്നൈ മെട്രോ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫ്രണ്‍സിലൂടെയാണ് ജയലളിത ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. ഇതിന് പിന്നാലെ ആദ്യ സര്‍വീസിന് തുടക്കമായി. മെട്രോയുടെ ആദ്യ ഡ്രൈവറെന്ന ബഹുമതി സ്വന്തമാക്കിയതാകട്ടെ ഇരുപത്തിയെട്ടുകാരിയായ പ്രീതിയും.

45 കിലോമീറ്റര്‍ നീളമുള്ള മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് നിര്‍വഹിക്കപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ മെട്രോയില്‍ കയറുവാനും മെട്രോ വീക്ഷിക്കാനുമായി സ്ഥലത്തെത്തിയരുന്നു. ആളണ്ടൂരില്‍ നിന്ന് കോയമ്പേട് വരെ 1015 കിലോമീറ്ററാണ് ആദ്യ സര്‍വീസ്. 14,600 കോടി രൂപയുടേതാണ് പദ്ധതി. മെട്രോ വരുന്നതോടെ ഒരു പരിധിവരെ ട്രാഫിക് ജാം ഒഴിവാക്കാന്‍ കഴിയുമെന്നത് നഗരവാസികള്‍ക്ക് ആശ്വാസമാണ്.

metro-jayalalithaa

നാലു കോച്ചുകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യ ട്രെയിന്‍. ഡ്രൈവറായ പ്രീതി ധര്‍മാംബാള്‍ പോളി ടെക്‌നിക് കോളേജില്‍ നിന്നും ഡിപ്ലോമ നേടിയശേഷം ഡ്രൈവിങ്ങിലേക്ക് തിരിയുകയായിരുന്നു. മെട്രോയില്‍ കയറാനെത്തിയവരെല്ലാം സന്തോഷത്തിലായിരുന്നെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

മെട്രോയുടെ ആദ്യ യാത്രക്കാരനാകണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് സ്ഥലത്തെത്തിയ രമേഷ് എന്നയാള്‍ പറഞ്ഞു. നഗരത്തിലൂടെയുള്ള യാത്ര ഇനി സുഖകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, എന്നിവയില്‍ നിന്നുള്ള ഫണ്ട് കൂടാതെ ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷനില്‍ നിന്ന് വന്‍ തുക ലോണിലൂടെയും കണ്ടെത്തിയാണ് മെട്രോ ജോലി നടക്കുന്നത്.

English summary
Young woman steers Chennai's first Metro train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X