കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശത്തിന് ഐസിസില്‍ ചേര്‍ന്നു, തിരിച്ച് വരാന്‍ മോദി സഹായിക്കണം

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇറാഖിലെ ഭീകരവാദി സംഘടനയായ ഐസിസില്‍ ചേര്‍ന്ന യുവാവ് നാട്ടിലേക്ക് തിരിച്ചെത്താന്‍ സഹായം തേടുന്നു. മുംബൈ കല്യാണിലെ 23 കാരനായ അരീബ് എന്ന ചെറുപ്പക്കാരനാണ് ഐസിസിന്റെ ഭീകര സംഘത്തില്‍ നിന്ന് തിരിച്ചെത്താന്‍ കൊതിക്കുന്നത്.

അരീബിന്റെ പിതാവ് ഇജാസ് മജീദ് ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിരിക്കുകാണ്. മൂന്ന് മാസത്തോളം ഐസിസിന് വേണ്ടി പോരാട്ടം നടത്തിയതിന് ശേഷമാണ് അരീബിന്റെ പിന്‍മാറ്റം.

ISIS

കഴിഞ്ഞ ദിവസം അരീബ് നേരിട്ട് പിതാവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഐസിസ് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് തുര്‍ക്കിയിലെത്തി നില്‍ക്കുകയാണ് എന്നാണ് അരീബ് പറഞ്ഞിട്ടുളളത്. വിളിച്ച ഫോണ്‍ നമ്പറിന്റെ കോഡ് കിഴക്കന്‍ യൂറോപ്പിലെ ഒരു രാജ്യത്തിലേതാണെന്നും ഇജാസ് മജീദ് എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.

ഇനി മോദി സര്‍ക്കാര്‍ ഇടപെട്ട് വേണം തന്റെ മകനെ തിരിച്ചുകൊണ്ടുവരാന്‍ എന്നാണ് ഇജാസ് മജീദിന്റെ അഭ്യര്‍ത്ഥന. എന്തായാലും എന്‍ഐഎ അരീബിന്റെ ഫോണ്‍കോണ്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ മെയ് 23 മുതലാണ് അരീബിനേയും മൂന്ന് സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളേയും കാണാതായത്. ഇവര്‍ ഐസിസില്‍ ചേര്‍ന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഇതിനിടെ അരീബ് പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വഹിച്ചു എന്ന് പറഞ്ഞ് അരീബിനൊപ്പം ഐസിസില്‍ ചേര്‍ന്ന യുവാവ് വീട്ടില്‍ വിവരം അറിയിച്ചു. ഒരു പാക് തീവ്രവാദ സംഘടനയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇങ്ങനെ ദു:ഖിച്ചിരിക്കുമ്പോഴാണ് ഇജാസ് മജീദിന് മകന്റെ ഫോണ്‍ വിളിയെത്തുന്നത്. എന്തായാലും മോദി സര്‍ക്കാര്‍ തന്റെ മകനെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇജാസ് മജീദ്.

English summary
Youth from Mumbai who joined ISIS alive, wants to return home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X