കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 വയസുള്ള ഇന്ത്യക്കാരിക്ക് 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം

  • By Anwar Sadath
Google Oneindia Malayalam News

വാന്‍കോവര്‍: അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യക്കാരിയായ സ്ത്രീ വിസ്മയമായി. മകനൊപ്പം വിദേശത്ത് താമസമാക്കിയ ചണ്ഡീഗഡ് സ്വദേശിനി മന്‍ കൗര്‍ ആണ് വാര്‍ത്തകളില്‍ ഇടം നേടിയ വൃദ്ധ. ഒന്നര മിനിറ്റുകൊണ്ടാണ് ഇവര്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്.

ഇവരുടെ കാറ്റഗറില്‍ ഒരു സ്ത്രീമാത്രമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. കൗറിന്റെ മകന്‍ ഗുര്‍ദേവ് സിങ്ങും മാസ്റ്റേഴ്‌സ് ഗെയിമില്‍ മത്സരിക്കാനുണ്ടായിരുന്നു. ഗെയിംസില്‍ മത്സരിക്കാനിറങ്ങിയവര്‍ക്കെല്ലാം അമ്മയുടെ ഊര്‍ജം പ്രത്യേക അനുഭവമായിരുന്നെന്ന് ഗുര്‍ദേവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

mannkaur

ഈ പ്രായത്തിലും മത്സരിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. പ്രായം 30 ആകുമ്പോഴേക്കും പരിശീലനത്തില്‍നിന്നും മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്ക് അമ്മ തീര്‍ച്ചയായും പ്രചോദനമാകുമെന്നും മകന്‍ പറയുന്നു. 100ാം വയസിലും ട്രാക്കിലിറങ്ങിയ സ്ത്രീയെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങളും പുകഴ്ത്തി.

മകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 93ാം വയസിലാണ് കൗര്‍ ഓടിത്തുടങ്ങിയത്. ലോകമെങ്ങുമുള്ള മാസ്‌റ്റേഴ്‌സ് മീറ്റുകളില്‍ നിന്നും ഇതുവരെയായി 20 മെഡലുകളും വൃദ്ധ സ്വന്തമാക്കിയിട്ടുണ്ട്. ആരോഗ്യത്തിന്റെ രഹസ്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ശരിയായ ഭക്ഷണക്രമവും ദിവസേനയുള്ള പരിശീലനവുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അവര്‍ മറുപടി പറഞ്ഞു.

English summary
100-year-old Indian runner Mann Kaur defies age to win gold at Vancouver meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X