കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടികടിയേറ്റ 50കാരന് 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം !

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പട്ടികടിയേറ്റ് കൈയ്യും കാലും നഷ്ടമായ മിഷിഗണ്‍ സ്വദേശിയ്ക്ക് 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചു. ഒക്ടോബറിലാണ് വീടിന് പുറത്ത് വച്ച് വളര്‍ത്ത് നായ്ക്കളുടെ ആക്രമണത്തില്‍ സ്റ്റീവ് കോണ്‍സ്റ്റാന്റൈന്‍(50) എന്നയാള്‍ക്ക് തന്റെ ഇടത് കൈ പൂര്‍ണമായും ഇടത് കാല്‍ ഭാഗികമായും നഷ്ടമായത്. ഈ കേസിലാണ് കോടതി സ്റ്റീവിന് അനുകൂലമായി വിധിച്ചത്.

ഡെറിക് ഫെല്‍ട്ടന്‍, അമ്മ എലിസബത്ത് കോളിന്‍സ് ഫെല്‍ട്ടന്‍ എന്നിവരുടെ വളര്‍ത്ത് നായകളാണ് സ്റ്റീവിനെ ആക്രമിച്ചത്. പട്ടികളെ അലക്ഷ്യമായി വളര്‍ത്തിയതിനും ആളുകളെ ആക്രമിയ്ക്കാന്‍ ഇടയാക്കിയ സാഹചര്യത്തിനും പ്രതികളായ അമ്മയേയും മകനേയും കോടതി കണക്കിന് വിമര്‍ശിച്ചു. വെയ്‌നിലെ കോടതിയാണ് കേസ് പരിഗണിച്ചത്.

Dogs

ഏറെ പ്രാധാന്യമുളള വിധിയാണ് കോടതി പുറത്ത് വിട്ടതെന്ന് സ്റ്റീവിന്റെ അഭിഭാഷകന്‍ മാര്‍ക്ക് ബെന്‍സ്റ്റീന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ഒരിയ്ക്കലും ലഭിയ്ക്കുമെന്ന് കരുതാത്ത നഷ്ടപരിഹാരത്തുകയ്ക്കാണ് കോടതി വിധിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു. കൈയ്യും കാലും നഷ്ടമായ സ്റ്റീവിന് 22ലേറെ ശസ്ത്രക്രിയകള്‍ക്കാണ് വിധേയനാക്കിയത്.സ്റ്റീവിനെ ആക്രമിച്ച പട്ടികളില്‍ ഒന്നിനെ പൊലീസെത്തി വെടിവച്ച് കൊന്നാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഫെല്‍ട്ടന്റെ പട്ടികളല്ല സ്റ്റീവിനെ ആക്രമിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതിഭാഗം ശ്രമിച്ചെങ്കിലും വാദം വിജയിച്ചില്ല.

English summary
$100m compensation in dog attack case. Man lost most of his left arm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X