കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ചു; 16 കാരിയെ ജീവനോടെ തീകൊളുത്തി

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ദുരഭിമാനക്കൊല. യല്‍ക്കാരായ യുവാവിനെയും യുവതിയെയും ഒളിച്ചോടാന്‍ സഹായിച്ചതിനാണ് പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി കൊന്നത്. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം.

യുവാവും യുവതിയും രക്ഷപ്പെടാന്‍ ഉപയോഗിച്ച വാനില്‍ തന്നെ കെട്ടിയിട്ടാണ് പെണ്‍കുട്ടിയെ കത്തിച്ചത്. വിഷം കുത്തിവച്ച് കഴുത്തു ഞെരിച്ച ശേഷമാണ് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ജീവനോടെ തീ കൊളുത്തി കൊന്നത്. ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിയെന്ന് പറഞ്ഞ് ഗോത്രസഭയാണ് കൊലയ്ക്ക് ഉത്തരവിട്ടത്.

Pakistan Map

അംബ്രീന്‍ എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ വടക്കന്‍ ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയില്‍ താമസക്കാരിയാണ് അംബ്രീന്‍. അംബ്രീന്റെ അയല്‍ക്കാരിയായ സൈമ എന്ന പെണ്‍കുട്ടി 22 കാരനായ കാമുകന്റെ കൂടെ ഒളിച്ചോടിയതിനു പ്രതികാരമായാണ് പെണ്‍കുട്ടിയെ കത്തിച്ചത്.

15 അംഗ ഗോത്ര സഭയാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ നിര്‍ദേശിച്ചത്. പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തൊരിടത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബോധം മറയുന്നതിനായി ചില മരുന്നുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവെക്കാറുണ്ടായിരുന്നു.

പിന്നീട് യുവാവും യുവതിയും രക്ഷപ്പെടുന്നതിന് ഉപയോഗിച്ച വാനില്‍ പെണ്‍കുട്ടിയെ ബന്ധിക്കുകയും പെട്രാളൊഴിച്ച് തീകത്തിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 15 പേരെ പോലീസ് കസ്റ്റഡുയിലെടുത്തിട്ടുണ്ട്.

English summary
Tribal elders in Pakistan have been arrested for ordering the brutal murder of a 16-year-old girl who helped a couple elope. The girl was bound and burned to death in the vehicle used for the escape. The murder happened last week in the town of Donga Gali, about 50km northeast of the capital, Islamabad, Reuters reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X