കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ നമ്പറിന് സമ്മാനം ലഭിച്ചെന്ന പേരില്‍ തട്ടിപ്പ്; സംഘം ഷാര്‍ജാ പോലീസിന്റെ പിടിയിലായി

Google Oneindia Malayalam News

ഷാര്‍ജ: നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൊബൈല്‍ നമ്പറിന് വന്‍തുക സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തെ അതിവിധഗ്ധമായി ഷാര്‍ജ സിഐഡി വലയിലാക്കി. യുഎഇ ലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളുടെ പേരിലാണ് സംഘം ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തിയിരുന്നത്. ആളുകളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ഉപയോഗിക്കുന്ന സിംകാര്‍ഡിലെ പിന്‍വശത്ത് രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ നല്‍കി സമ്മാനം ഉറപ്പ് വരുത്തും. ഇത്തരത്തില്‍ മലയാളികളടക്കം നിരവധി പേര്‍ ഇവരുടെ ചതിയില്‍ അകപ്പെട്ടിരുന്നു.

സമ്മാനം ലഭിക്കുന്നതിനായുള്ള പ്രൊസസിംങ് ചാര്‍ജ് ഇനത്തില്‍ ആയിരം മുതല്‍ അയ്യായിരം ദിര്‍ഹം വരെയാണ് ഇവര്‍ ആവശ്യപ്പെടുക. തുടര്‍ന്ന് മൊബൈല്‍ റീചാര്‍ജിംങ് കാര്‍ഡുകളായി പണം കൈപ്പറ്റിയാല്‍ പിന്നെ ഇവരുമായി യാതൊരു രീതിയിലും ബന്ധപ്പെടാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ലഭിക്കുന്ന കാര്‍ഡുകള്‍ മറിച്ച് വിറ്റ് പണം കണ്ടെത്തുകയായിരുന്നു സംഘമെന്ന് ഷാര്‍ജ സി ഐ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്.ഫൈസല്‍ ബിന്‍ നാസര്‍ അറിയിച്ചു.

mobilerobbery

കാലങ്ങളായി ഇത്തരത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള കോളുകള്‍ ലഭിച്ചാല്‍ എത്രയും പെട്ടന്ന് പോലീസിനെ വിവരം അറിയിക്കാനും പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അല്‍ നഹ്ദ ഏരിയയിലെ ഒരു ഫല്‍റ്റ് കേന്ദ്രീകരിച്ചായിരുന്ന ഇവരുടെ പ്രവര്‍ത്തനം. തട്ടിപ്പിനായി ഉപയോഗിച്ച സിംകാര്‍ഡുകളും ഫോണുകളും പോലീസ് ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

English summary
20 people face trial in phone credit scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X