കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക സമാധാന പുരസ്‌കാരം ആര്‍ക്ക്?

  • By Akhila
Google Oneindia Malayalam News

സ്റ്റോക്കോം;ലോകം പരമോന്നത ബഹുമതികളില്‍ കാണുന്ന പുരസ്‌കാരങ്ങളിലൊന്നാണ് സമാധാന നോബേല്‍ പുരസ്‌കാരം. ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൈലേഷ് സത്യാര്‍ഥിക്കും പാകിസ്ഥാന്‍ സമാധാന പ്രവര്‍ത്തക മലാല യൂസഫ് സായിക്കുമാണ് കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ഇരുവരും നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.

ഈ വര്‍ഷത്തെ ലോക സമാധാനത്തിനുള്ള ജേതാവ് ആരാണെന്നുള്ളത് ഇപ്പോള്‍
രഹസ്യമായി വച്ചിരിക്കുകയാണ്‌. 50 വര്‍ഷത്തെ നീണ്ട പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി, വെള്ളിയാഴ്ചയാണ് 2015ലെ പുരസ്‌കാര ജേതാവിനെ പുറം ലോകത്തെ അറിയിക്കുന്നത്.

68 സംഘടനകളും, 205 വ്യക്തികളുമടക്കം 273 പേരാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര പട്ടികയിലുള്ളത്. നോര്‍വേ നോബേല്‍ കമ്മിറ്റിയാണ് ആ യോഗ്യനെ തിരഞ്ഞെടുക്കുക. എന്നാല്‍ ഇവരില്‍ ആര്‍ക്കാണ് യോഗ്യത? അവര്‍ എന്തുക്കൊണ്ട് യോഗ്യര്‍ ?ഒരു വിലയിരുത്തല്‍. തുടര്‍ന്ന് കാണുക

പോപ്പ് ഫ്രാന്‍സിസ്

പോപ്പ് ഫ്രാന്‍സിസ്


മാര്‍പാപ്പയ്ക്ക് അമേരിക്കയുടെയും ക്യൂബയുടെയും ബന്ധത്തില്‍ ഒരു പ്രധാന പങ്കുണ്ട്. പാവപ്പെട്ടവര്‍ക്കും ലോകസമാധാനത്തിന് വേണ്ടിയും പ്രവര്‍ത്തിച്ച മാര്‍പാപ്പയ്ക്ക് ലോകത്തുടനീളം ആരാധകരുണ്ട്. മുതലാളിത്തം, മാര്‍ക്‌സിസം
, വിമോചനം എന്നിവയെ പിന്തുണയ്ക്കാതെ സഭയ്ക്ക് പുതുജീവന്‍ നല്‍കിയ വ്യക്തിയാണ് മാര്‍പാപ്പ. പരമ്പരാഗത കാഴ്ചപാടുകളായ ദയാവധം, സ്വവര്‍ഗരതി, സ്ത്രീകളുടെ ഏകോപനം എന്നിവയില്‍
പ്രവര്‍ത്തിച്ച് ഫലം കണ്ടിട്ടുമുണ്ട്. അതുക്കൊണ്ട് തന്നെ പുരാസ്‌കാരത്തിലേക്ക് യോഗ്യനാണ്.

ആഞ്ചല മെര്‍ക്കല്‍

ആഞ്ചല മെര്‍ക്കല്‍

യൂറോപ്യന്‍ യൂണിയന്റെ നേതാവ് എന്ന് വിശേഷിപ്പിക്കുന്ന ആഞ്ചല മെര്‍ക്കല്‍ 2014 മാര്‍ച്ച് 23ന് യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് നിന്ന് ഇറങ്ങി. ആഭ്യന്തര നയം, ഭാവി ഊര്‍ജ വികസനം , ആരോഗ്യ പരിപാലന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, എന്നിവ ആഞ്ചലയുടെ പ്രവര്‍ത്തനങ്ങളാണ്.

ജോണ്‍ കെറിയും മുഹമ്മദ് ജവാദ് ഷെരീഫും

ജോണ്‍ കെറിയും മുഹമ്മദ് ജവാദ് ഷെരീഫും

യുഎസ് വിദേശകാരി സെക്രട്ടറിയായ ജോണ്‍ കെറി, ഇറാനിയന്‍ വിദേശകാര്യമന്ത്രിയായ മുഹമ്മദ് ജവാദ് ഷെരീഫിനും പലപ്പോഴും അസാധ്യമെന്ന് കരുതിയ ഇറാന്റെ നയതന്ത്ര പദ്ധതിയ്‌ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിച്ച് വിജയിച്ചിട്ടുണ്ട്.

മുസീ സെറായി

മുസീ സെറായി

ആഫ്രിക്ക മുതല്‍ യൂറോപ്പ് വരെ കുടിയേറ്റക്കാരുമായി മെഡിറ്റേറിയന്‍ കടലിന് കുറുകെ കടന്ന ഒരു റോമന്‍ കാത്തലിക് പുരോഹിതനാണ് മുസി സെറായി. കുടിയേറ്റക്കാര്‍ക്ക് പിന്തുണ നല്‍കി അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകെയും ചെയ്തിട്ടുണ്ട്.

ടെനീസ് മുക്ക് വേഗ്

ടെനീസ് മുക്ക് വേഗ്

സ്ത്രികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരു കോംഗോളീസ് ഗൈനോകോളജിസ്റ്റാണ് ടെനീസ് മുക്ക് വേഗ്. കൂടാതെ ഇദ്ദേഹം സ്ത്രികള്‍ക്ക് വേണ്ടി ഒരു ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. രണ്ടാം കോംഗോ യുദ്ധത്തില്‍ പീഡനത്തിനിരയായ ആയിരക്കണക്കിന് സ്ത്രീകളെ ചികിത്സിച്ചിട്ടുണ്ട്.

 വിക്ടര്‍ ഓജന്‍

വിക്ടര്‍ ഓജന്‍

വിക്ടര്‍ ഓജന്‍ എന്ന 33 കാരന്‍ യുവജന നേതൃത്വത്തെ പ്രേത്സാപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിമിട്രി മുറാത്തോ

ഡിമിട്രി മുറാത്തോ


നോവയാ ഗസറ്റ് എന്ന റഷ്യന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണ് ദിമിത്രി മുറാത്തോ. പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് വേണ്ടി പത്രപ്രവര്‍ത്തക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 2007ല്‍ അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം അവാര്‍ഡും ദിമിട്രിയ്ക്ക് ലഭിച്ചിട്ടുണ്ട്.

എഡ്വാര്‍ഡ് സ്‌നോഡണ്‍

എഡ്വാര്‍ഡ് സ്‌നോഡണ്‍

അമേരിക്കയുടെ സുരക്ഷാ ഏജന്‍സിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎയുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ഒരു കംബ്യൂട്ടര്‍ വിദഗ്ധനാണ് എഡ്വേഡ് സ്‌നോഡണ്‍. രാജ്യ സ്‌നേഹിയായ എഡ്വേഡ് ദേശസുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിട്ടിട്ടുണ്ട്.

English summary
The winner of the 2015 Nobel Peace Prize is to be named on Friday morning.The Norway-based Nobel Committee, as part of their 50-year-long tradition has not named the nominees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X