കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പ്രളയം വിട്ടൊഴിയുന്നില്ല... 225 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്!!!

  • By Vishnu
Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 250 ആയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയും കാറ്റും തുടരുകയാണ്. മരണ സംഘ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുബൈ പ്രവശ്യയിലാണ് പ്രളയം നാശം വിതച്ചിട്ടുള്ളത്. നൂറോളം പേരാണ് ഇവിടെ മരിച്ചത്.

ലക്ഷക്കണക്കിന് ആളുകളാണ് പ്രളയത്തിലകപ്പെട്ടത്. വൈദ്യുതിയും ടെലഫോണ്‍ നെറ്റ് വര്‍ക്കുമെല്ലാം തകര്‍ന്നരിക്കുകയാണ്. കന്ന മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഭരണകൂടം. ആയിരക്കണക്കിന് വീടുകള്‍ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു. അതിലേറെ വീടുകള്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. വൈദ്യുതി തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പോലും ശരിയാവിധം നടത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണസംഖ്യ കൂടുന്നു

മരണസംഖ്യ കൂടുന്നു

ചൈനയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മരണസംഘ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 225 പേര്‍ മരണപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍

പ്രളയം

പ്രളയം

ചൈനയിലെ ഹുബൈ പ്രവശ്യയിലാണ് കൂടുതല്‍ പേര്‍ പ്രളയത്തില്‍ അകപ്പെട്ടിരിക്കുന്നത്. 2.5 ലക്ഷം ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന

ഹുബൈ

ഹുബൈ

ഹുബൈയില്‍ മാത്രം 114 പേരാണ് കനത്ത മഴയില്‍ കൊല്ലപ്പെട്ടത്. 111 പേരെ ഇവിടെ നിന്ന് കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

500 സൈനികരും ആയിരത്തോളം രക്ഷാപ്രവര്‍ത്തകരും 62 സ്പീഡ് ബോട്ടുകളും പ്രളയബാധിതരെ രക്ഷപ്പെടുത്താനായി സജ്ജീകരിച്ചിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവരെ രക്ഷപ്പെടുത്താനായി 10,000 ഓളം പേരെ സജ്ജീകരിച്ചിട്ടുണ്ട്.

കൃഷിനാശം

കൃഷിനാശം

എഴ് ലക്ഷത്തിലധികം ഹെക്ടര്‍ കൃഷിയിടമാണ് പ്രളയത്തില്‍ നശിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് പ്രളയത്തിലകപ്പെട്ട എട്ട് ഗ്രാമീണരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

നദീതീരം

നദീതീരം

12 ഗ്രാമങ്ങളാണ് വിവിധ നദികളുടെ തീരത്തുള്ളത്. മഴ ശക്തമായാല്‍ ഇവിടമെല്ലാം പ്രളയബാധിതമാകുമെന്നുറപ്പാണ്. കൂടുതല്‍ മരണങ്ങളുണ്ടാകാതിരിക്കാന്‍ ഇവിടെയുള്ള ഗ്രാമീണരെ മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം

വൈദ്യുതിയില്ല

വൈദ്യുതിയില്ല

കനത്ത മഴയിലും കാറ്റിലും വൈദ്യുതിവിതരണം നിലച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

Read More:വീഴ്ത്തിയത് സാങ്കേതിക തകരാര്‍ ? വ്യോമസേനാവിമാനം കണ്ടെത്താനായില്ല...

ശബരിമല കവര്‍ച്ച; ഒന്നര വര്‍ഷത്തിനു ശേഷം വിജിലന്‍സ് ഏറ്റെടുത്തുശബരിമല കവര്‍ച്ച; ഒന്നര വര്‍ഷത്തിനു ശേഷം വിജിലന്‍സ് ഏറ്റെടുത്തു

English summary
As many as 225 people have been killed or missing in heavy torrential rains and floods that have wreaked havoc in China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X