കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ കിടന്നപ്പോള്‍ ലഖ്വി അച്ഛനായതെങ്ങനെ!

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ ലഷ്‌കര്‍ ഭീകരന്‍ സാക്കി ഉര്‍ റഹ്മാന് പാകിസ്താന്‍ ജാമ്യം നല്‍കിയതാണ് ഇപ്പോള്‍ വലിയ വാര്‍ത്ത. പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇത്.

എന്നാല്‍ ഇത് അത്ര വലിയ സംഭവം ആണോ...? ജയിലില്‍ കിടക്കുമ്പോഴേ ലഖ്വിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും ലഭിച്ചിരുന്നു. ഒരു സാധാരണ തടവ് പുളളിക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ പതിന്‍മടങ്ങ് സൗകര്യങ്ങള്‍.

Zaki Ur Rehman Lakhvi

ജയിലില്‍ കിടക്കുന്ന സമയത്താണ് ലഖ്വി പിതാവായത്. ഭര്‍ത്താവ് ജയിലില്‍ കിടക്കുന്ന സമയത്ത് ഭാര്യ പ്രസവിച്ചാല്‍ നമ്മുടെ നാട്ടില്‍ എന്തായിരിക്കും പറയുക....? എന്നാല്‍ ലഖ്വിയുടെ കാര്യത്തില്‍ പാകിസ്താനികള്‍ക്ക് അങ്ങനെ ഒരു സംശയമേ ഉണ്ടായിരുന്നില്ല.

ജയിലില്‍ കിടക്കുമ്പോഴും ആഡംബരങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല ലഖ്വിക്ക്. ഇടക്കിടെ ഗൃഹ സന്ദര്‍ശനവും പതിവായിരുന്നു. അതുകൊണ്ട് തന്നെ ലഖ്വി പിതാവായപ്പോള്‍ ആരും സംശയിച്ചതും ഇല്ല.

ജയിലില്‍ ലഖ്വിക്ക് സന്ദര്‍ശകരും പതിവായിരുന്നത്രെ. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉപദേശം തേടാനായിരുന്നു ആളുകള്‍ ലഖ്വിയെ സന്ദര്‍ശിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താനിലെ അദിയാല ജയിലില്‍ ആണ് ലഖ്വിയെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ ലഖ്വിയുടെ സെല്ലില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉണ്ടായിരുന്നു. വാര്‍ത്തയറിയാന്‍ സെല്ലില്‍ തന്നെ ടിവി ഉണ്ടായിരുന്നു. ദിവസവും വര്‍ത്തമാന പത്രങ്ങളും സെല്ലില്‍ എത്തിയിരുന്നു. ജയിലിനകത്ത് എവിടേയും സഞ്ചരിക്കാനും ലഖ്വിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നത്രെ.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലഖ്വിക്ക് ജയിലില്‍ ഈ സൗകര്യങ്ങളെല്ലാം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഭീകരാക്രമണ കേസില്‍ ആണ് ലഖ്വി പാക് ജയിലില്‍ കിടന്നിരുന്നത്.

English summary
Zaki-ur-Rehman Lakhvi, the 26/11 Mumbai Terror Attack accuse led a luxurious life in Pakistan Prison. Lakhvi even fathered a child during his jail period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X