കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ കുടുങ്ങിയത് മൂവായിരത്തോളം മലയാളികള്‍

  • By Mithra Nair
Google Oneindia Malayalam News

സന: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ ഏകദേശം മൂവായിരത്തോളം മലയാളികള്‍ കുടുങ്ങികിടക്കുന്നു. തലസ്ഥാന നഗരമായ സനയിലാണ് ഏറെ പേരും കുടുങ്ങിയിരിക്കുന്നത് .

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് യമനില്‍ ആക്രമണം രൂക്ഷമായത്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ രാജ്യം വിട്ടുപോരാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാരാണ് യെമനിലുള്ളത്. ആശുപത്രികളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരാണ് മലയാളികളില്‍ ഏറെയും.

yaman.jpg

അതേസമയം, യെമനില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമാണെന്നും സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെട്ടിട്ടുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെസജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് നോര്‍ക്ക അടിയന്തര സെല്‍ തുറന്നതായും മന്ത്രി അറിയിച്ചു. മലയാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാ നടപടികളും സ്വകീരിക്കുമെന്നും അറിയിച്ചു.

യെമനില്‍ കുടുങ്ങിപ്പോയവരുടെ വിശദാംശങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഹെല്‍പ്ഡസ്‌കില്‍ നല്‍കണം. കേരളത്തില്‍ നിന്ന് 1800 425 3939 എന്ന നമ്പറിലും വിദേശത്തുനിന്ന് 91471 233 3339 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യണം. യെമനില്‍ ജോലി ചെയ്യുന്ന കേരളീയര്‍ക്ക് അടിയന്തരമായി എംബസി അധികൃതരെ [email protected], [email protected] ലും നോര്‍ക്ക റൂട്ട്‌സിലേയ്ക്ക് [email protected] ലും വിവരങ്ങള്‍ അറിയിക്കാം. നോര്‍ക്ക റൂട്ട്‌സിന്റ www.norkaroots.net website ല്‍ വിശദാംശങ്ങള്‍ ലഭിക്കും.

English summary
about 3000 malayalies trap in yaman, government take action as soon as possible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X