കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ പിടിയിലായത് 38 ഇന്ത്യക്കാര്‍!! ചുമത്തിയത് ഗുരുതര കുറ്റങ്ങള്‍, നാടുകടത്താന്‍ നീക്കം!!

Google Oneindia Malayalam News

ലണ്ടന്‍: 38 ഇന്ത്യക്കാര്‍ ബ്രിട്ടന്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയില്‍. വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ അനധികൃതമായി കഴിഞ്ഞുവന്നിരുന്ന ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 38 പേരാണ് പിടിയിലായിട്ടുള്ളത്. ലെയ്‌സെസ്റ്റര്‍ സിറ്റിയിലെ രണ്ട് വസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡിലായിരുന്നു ഇവര്‍ പിടിയിലായത്.

എംകെ ക്ലോത്തിംഗ് ലിമിറ്റഡ്, ഈസ്റ്റ് മിഡ്‌ലാന്‍ഡിലുള്ള ഫാഷന്‍ ടൈംസ് യുകെ ലിമിറ്റഡ് എന്നീ കമ്പനികളാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച റെയ്ഡ് ചെയ്തത്. ഇതില്‍ ഒരാള്‍ അഫ്ഗാന്‍ പൗരനാണ്. ഇമിഗ്രേഷന്‍ അധികൃതര്‍ ലെയ്‌സെസ്റ്റര്‍ സിറ്റി പോലീസും എച്ച് എം റെവന്യൂ ആന്‍ഡ് കസ്റ്റംസുമായി സഹകരിച്ചാണ് റെയ്ഡ് നടത്തിയത്.

വിസചട്ടങ്ങള്‍ ലംഘിച്ചു

വിസചട്ടങ്ങള്‍ ലംഘിച്ചു

പിടിയിലായ 38 ഇന്ത്യക്കാരില്‍ 31 പേര്‍ വിസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ താമസിക്കുന്നതും, ഏഴ് പേര്‍ രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവരും വിസ ചട്ടങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരുമാണെന്ന് ബ്രിട്ടീഷ് മാധ്യമമായ ലെയ്‌സെസ്റ്റര്‍ മെര്‍ക്കുറി റിപ്പോര്‍ട്ട് ചെയ്യുന്നു.

നാടുകടത്താന്‍ നീക്കം!!

നാടുകടത്താന്‍ നീക്കം!!

പിടികൂടിയ 19 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ തടവില്‍ വെച്ചതായും ഇവരെ ബ്രിട്ടനില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ പരിഗണനയിലാണെന്നും അവശേഷിയ്ക്കുന്ന 20 പേരോട് കേസ് കൈകാര്യം ചെയ്യാന്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇരയല്ല, കുറ്റകൃത്യം

ഇരയല്ല, കുറ്റകൃത്യം

അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നയാള്‍ ബലിയാടല്ലെന്നും ആദായനികുതി വകുപ്പിനേയും സത്യസത്യസന്ധമായ ബിസിനസിനെ തകര്‍ക്കുന്നതും ജോലി തേടിയെത്തുന്നവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അലിസണ്‍ സ്‌പോയേജ് പറയുന്നു.

ഇന്റലിജന്‍സ് പരിശോധന

ഇന്റലിജന്‍സ് പരിശോധന

അനധികൃതമായി ബ്രിട്ടനില്‍ കുടിയേറി താമസിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.

 സ്ഥാപനങ്ങള്‍ക്ക് പിഴ

സ്ഥാപനങ്ങള്‍ക്ക് പിഴ

എംകെ ക്ലോത്തിംഗ് ലിമിറ്റഡില്‍ നിന്ന് 180,000 പൗണ്ടും, ഈസ്റ്റ് ഫാഷന്‍ ടൈംസ് യുകെ ലിമിറ്റഡില്‍ നിന്ന് 24,000 പൗണ്ടും പിഴയായി ഈടാക്കാനും ഇമിഗ്രേഷന്‍ ഉത്തരവിട്ടു. ജീവനക്കാര്‍ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നതെന്ന് തെളിയിക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പിഴയടക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ റെയ്ഡിനെക്കുറിച്ച് രണ്ട് ഫാക്ടറികളും പ്രതികരിച്ചിട്ടില്ല.

ഇമിഗ്രേഷന്‍ ചട്ടം

ഇമിഗ്രേഷന്‍ ചട്ടം

ബ്രിട്ടനിലെ ഇമിഗ്രേഷന്‍ ചട്ടപ്രകാരം തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനായി പരിശോധനകള്‍ നടത്തണമെന്നും അല്ലാത്ത പക്ഷം ഭീമമായ തുക പിഴയടയ്ക്കണമെന്നുമാണ് ചട്ടം. അനധികൃതമായി തങ്ങുന്നവര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശവും ഉണ്ടായിരിക്കില്ല.

English summary
Britain's immigration officials have detained 38 Indians, including nine women, for overstaying their visas or working illegally after conducting raids in two clothing factories in the city of Leicester.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X