കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ കൂട്ടക്കൊല; സായുധസംഘങ്ങള്‍ തമ്മില്‍ തല്ലുന്നു, രക്തത്തില്‍ കുളിച്ച് തലസ്ഥാനം

ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

  • By Ashif
Google Oneindia Malayalam News

ദമസ്‌കസ്: വര്‍ഷങ്ങളായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ വീണ്ടും കൂട്ടക്കൊല. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരേ പോരാടുന്ന സായുധസംഘങ്ങള്‍ തമ്മിലടച്ചിതാണ് നിരവധി പേരുടെ മരണത്തിന് കാരണമായത്. സംഘങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യ പിന്തുണയ്ക്കുന്ന സംഘവും ഖത്തറും തുര്‍ക്കിയും പിന്തുണയ്ക്കുന്ന സംഘവും അല്‍ഖാഇദ വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ 70 പേരുടെ നില അതീവ ഗുരുതരമാണ്.

സംഭവം പുറത്തായത് ഇങ്ങനെ

ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. സിറിയയില്‍ വിശാലമായ വിവര ശേഖര ശൃംഖലയുള്ള വിഭാഗമാണിത്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

 പോരടിച്ചത് ഇവര്‍

സൗദിയുടെ പിന്തുണയുള്ള വിമത സംഘമായ ജയ്ശ് അല്‍ ഇസ്ലാം, അല്‍ഖാഇദയുടെ പിന്തുണയുണ്ടായിരുന്ന ഫതഹുല്‍ ഇസ്ലാം, തുര്‍ക്കിയും ഖത്തറും പിന്തുണയ്ക്കുന്ന ഫൈലാഖുല്‍ റഹ്മാന്‍ എന്നീ സംഘങ്ങളാണ് പരസ്പരം പോരടിച്ചത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരേ പോരാടുന്ന വിമത സംഘങ്ങള്‍ക്ക് വിദേശരാജ്യങ്ങളുടെ പിന്തുണയുണ്ട്.

കാരണം പറയുന്നത് ഇങ്ങനെ

വിദേശരാജ്യങ്ങളാണ് വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത്. എന്നാല്‍ എന്താണ് പരസ്പരം പോരടിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന്റെ കിഴക്കുള്ള ഖാബൂനിലേക്ക് ആക്രമണത്തിന് ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിമതര്‍ പരസ്പരം ഏറ്റുമുട്ടാന്‍ കാരണമായി പറയപ്പെടുന്നത്.

ഖാബൂനിലേക്ക് സൈനിക നീക്കം

സര്‍ക്കാര്‍ സൈന്യത്തിന് സ്വാധീനമുള്ള പ്രദേശമാണ് ഖാബൂന്‍. എന്നാല്‍ ഫൈലാഖുല്‍ റഹ്മാന്‍ ഇക്കാര്യം നിഷേധിച്ചു. ജയ്ശ് അല്‍ ഇസ്ലാമിലെ 15 പേരും മറ്റു സംഘങ്ങളിലെ 23 പേരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ കൊല്ലപ്പെട്ടത് 300 പേര്‍

70 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും സമാനമായ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് 300 ലധികം പേരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരേ പോരാടുന്ന ഇത്തരം സംഘങ്ങള്‍ തമ്മില്‍ തല്ലുന്നത് ഇവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

English summary
Fierce clashes between jihadists and Islamist rebels near Damascus left at least 40 dead and 70 wounded, a monitoring group said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X