കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിറ്റ്‌ലറിന്റെ 'പെണ്‍മക്കളും' ഐസിസുകാരുടെ ജിഹാദി വധുക്കളാകുന്നു?

  • By Meera Balan
Google Oneindia Malayalam News

ബെര്‍ലിന്‍: മുസ്ലിങ്ങളുടെ കുടിയേറ്റത്തിനും ഇസ്ലാമികവത്ക്കരണത്തിനുമെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ജര്‍മ്മനിയില്‍ നിന്നും 70 പെണ്‍കുട്ടികള്‍ ഐസിസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോപര്‍ട്ട്. 25 വയസില്‍ താഴെ പ്രായമുള്ളവരാണ് ഐസിസ് അനുഭാവികള്‍. ജര്‍മ്മന്‍ ഡൊമസ്റ്റിക്ക് ഇന്റലിജന്‍സ് സര്‍വീസ് പ്രസിഡന്റ് ഹാന്‍സ്-ജോര്‍ജ്ജ് മാസ്സെന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ഐസിസ് അനുഭാവികളായ പെണ്‍കുട്ടികളില്‍ ഒന്‍പതും പേരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐസിസുകാര്‍ പെണ്‍കുട്ടികളെ വശീകരിച്ചതെന്നും തങ്ങള്‍ക്കൊപ്പം ചേര്‍ത്തതെന്നും മാസ്സെന്‍ പറയുന്നു. പ്രത്യക്ഷത്തില്‍ സിറിയയിലേയ്‌ക്കോ ഇറാഖിലേയ്‌ക്കോ പോയിട്ടില്ലാത്തവരാണ് ഇവരില്‍ അധികവും.

isis

ലോകത്ത് തന്നെ മുസ്ലീം കുടിയേറ്റക്കാര്‍ ഒട്ടേറെയുള്ള രാജ്യമാണ് ജര്‍മ്മനി. പെഗിഡ എന്ന സംഘടനയുടെ പേരില്‍ രാജ്യത്ത് ഇസ്ലാമിക വത്ക്കരണത്തിനെതിരെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതിനിടയിലാണ് 70 പെണ്‍കുട്ടികള്‍ ഐസിസില്‍ ചേരാനൊരുങ്ങുന്നെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

മതത്തിന്റെ പേരിലും പ്രണയം നടിച്ചും പെണ്‍കുട്ടികളെ തീവ്രവാദികള്‍ വശീകരിയ്ക്കും. തുടര്‍ന്ന് സിറിയയിലും ഇറാഖിലും എത്തിച്ച് തീവ്രവാദികള്‍ തന്നെ ഇവരെ വിവാഹം കഴിയ്ക്കും. ജിഹാദി വധുക്കളില്‍ ചിലര്‍മാത്രം ആക്രമണങ്ങളില്‍ പങ്കെടുക്കും-മാസ്സെന്‍ പറയുന്നു.

ഐസിസില്‍ ചേരുന്നവര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ ബലി കൊടുക്കുകയാണെന്നും മാസ്സെന്‍ പറയുന്നു. ഐസിസുകാര്‍ക്കൊപ്പം എത്തിപ്പെട്ടാല്‍ പിന്നീടൊരിയ്ക്കലും കുടുംബവുമായി ബന്ധം പുലര്‍ത്താനാകില്ലെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ളവ നശിപ്പിയ്ക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

English summary
More than 70 German women have reportedly been tricked into joining the Takfiri ISIL terrorist group in Syria and Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X