കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യ 73 റോഡുകള്‍ നിര്‍മ്മിക്കും!!തന്ത്രപ്രധാനം!!

നിര്‍മ്മാണം വിലയിരുത്താന്‍ പ്രത്യേക സമിതി

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ 73 റോഡുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിഡ്ജു ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക്‌ലാമില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണിത്.

73 റോഡുകളില്‍ 46 എണ്ണം നിര്‍മ്മിക്കുന്നത് പ്രതിരോധ മന്ത്രാലയമാണ്. ബാക്കി 27 എണ്ണം നിര്‍മ്മിക്കുന്നത് ആഭ്യന്തര മന്ത്രാലയം ആണെന്നും കിരണ്‍ റിഡ്ജു അറിയിച്ചു. റോഡുനിര്‍മ്മാണെ നേരത്തേ പൂര്‍ത്തിയാകേണ്ടതായിരുന്നു. എങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടുപോവുകയായിരുന്നു.

ഒരു മാസമായി ഡോക്ലാം സംഘര്‍ഷ ഭൂമിയായിട്ട്. മുപ്പതു ദിവസമായി ഡോക്ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 350 ഓളം സൈനികരെയാണ്. ഓരോ രണ്ടു മണിക്കൂറിലും പുതിയ സൈനികര്‍. ഇരുരാജ്യങ്ങളിലെയും സൈനികര്‍ മീറ്ററുകള്‍ക്കപ്പുറമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ശീതക്കാറ്റും തണുപ്പും വകവെയ്ക്കാതെ സൈനികര്‍ അതിര്‍ത്തി കാക്കുമ്പോള്‍ സമാധാനപരമായ ചര്‍ച്ച ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് കിരണ്‍ റിഡ്ജുവിന്റെ പരാമര്‍ശം.

നിര്‍മ്മാണം വൈകാന്‍ കാരണങ്ങള്‍ പലത്

നിര്‍മ്മാണം വൈകാന്‍ കാരണങ്ങള്‍ പലത്

2012-13 കാലഘട്ടത്തില്‍ ആയിരുന്നു റോാഡുനിര്‍മ്മാണം നടക്കേണ്ടിയിരുന്നതെങ്കിലും കാലാവസ്ഥ, വനം, വന്യജീവി വകുപ്പുകളുടെ അനുമതി, പ്രകൃതിക്ഷോഭങ്ങള്‍, ഭൂമി കയ്യേറ്റം തുടങ്ങിയ പല കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോകുകയായിരുന്നു.

ഇനിയുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതം

ഇനിയുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതം

എന്നാല്‍ ഇനിയങ്ങോട്ട് റോഡുനിര്‍മ്മാണം ഊര്‍ജ്ജിതമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി വിലയിരുത്തുമെന്ന് കിരണ്‍ റിഡ്ജു അറിയിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തി

ഇന്ത്യ-ചൈന അതിര്‍ത്തി

ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3,488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. കഴിഞ്ഞ ഒരു മാസമായി മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ റോഡു നിര്‍മ്മിക്കാനൊരുങ്ങുന്ന വാര്‍ത്ത കിരണ്‍ റിഡ്ജു പ്രഖ്യാപിക്കുന്നത്.

ചൈനീസ് സൈന്യം പരിശീലനത്തില്‍

ചൈനീസ് സൈന്യം പരിശീലനത്തില്‍

ഡോക്ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്കു തയ്യാറാകൂ എന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം രണ്ടു തവണ ചൈനീസ് സൈന്യം ടിബറ്റില്‍ തീവ്രപരിശീലനം നടത്തുകയും ചെയ്തു.

എല്ലാ ആയുധങ്ങളും

എല്ലാ ആയുധങ്ങളും

ആധുനിക യുദ്ധോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശീലനം. അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ടിബറ്റന്‍ പ്രദേശത്താണ് ജൂലൈ 17 ചൈനീസ് സൈന്യം 11 മണിക്കൂര്‍ നീണ്ട പരിശീലനം നടത്തിയത്.

ഇന്ത്യയാണ് തടസ്സം

ഇന്ത്യയാണ് തടസ്സം

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയാണ് അതിന് തടസ്സം നില്‍ക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ആരോപിക്കുന്നു. സാമ്പത്തിക, സൈനിക രംഗങ്ങളില്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ചൈനക്കു കഴിയുമെന്നും ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു.

ഇനിയെന്ത്?

ഇനിയെന്ത്?

അതിര്‍ത്തിയില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും റോഡു നിര്‍മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ചൈന എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനിയറിയേണ്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്ന് അമേരിക്കയും അറിയിച്ചു കഴിഞ്ഞു.

English summary
As many as 73 roads with 'operational significance' are being constructed along the Sino-India border, the Lok Sabha was informed on Tuesday. 'Out of these 73 roads, 46 are being constructed by the Defence Ministry and 27 by the MHA,' Kiren Rijiju said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X