കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ നടി കുറ്റക്കാരി, പക്ഷേ ജയിലില്‍ പോകേണ്ടിവരില്ല!

  • By Muralidharan
Google Oneindia Malayalam News

സിഡ്‌നി: 35 വര്‍ഷം മുമ്പ് ആരാധികയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രമുഖ നടി മാഗി കിര്‍ക്പാട്രികിനെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. 1980കളിലാണ് ആരാധികയുമായി നടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മാഗി കിര്‍ക്പാട്രികിന് ഇപ്പോള്‍ 74 വയസ്സുണ്ട്. കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയെങ്കിലും മാഗിക്ക് ജയിലില്‍ പോകേണ്ടിവരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയില്‍ശിക്ഷയ്ക്ക് പകരം നിര്‍ബന്ധിത സാമൂഹ്യസേവനം നടത്തേണ്ടി വരും മാഗി എന്നാണ് അറിയുന്നത്. മുമ്പ് സംഭവിച്ചുപോയത് ഒരു ഒറ്റപ്പെട്ട തെറ്റാണ് എന്നും മാഗിയെ ജയിലില്‍ അയക്കരുതെന്നും ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ജസ്റ്റിന്‍ ഹാനെബെറി അഭ്യര്‍ഥിച്ചു. നടിക്കെതിരെ പ്രോസിക്യൂഷന്‍ ഒന്നും പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച മെല്‍ബണ്‍ കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.

actress

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച സംഭവത്തില്‍ നടി കുറ്റക്കാരിയാണെന്ന് രണ്ട് കോടതികള്‍ കണ്ടെത്തിയിരുന്നു. സിഡ്‌നി സ്വദേശിയായ നടി മെല്‍ബണിലെ വീട്ടില്‍ വെച്ചാണ് ആരാധികയുമായി ബന്ധപ്പെട്ടത്. ജോണ്‍ ഫെര്‍ഗൂസന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മാഗി കിര്‍ക്പാട്രിക് ഓസ്‌ട്രേലിയില്‍ സുപരിചിതയായത്. രാജ്യത്തുടനീളം ആയിരക്കണക്കിന് ആരാധകര്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു.

English summary
Australian actress found guilty of sexually assaulting teenage girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X