കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കുകള്‍ മറികടന്ന് ആ മകള്‍ അച്ഛനെ കെട്ടിപ്പിടിച്ചു, വീഡിയോ കാണൂ...

  • By Muralidharan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും കണിശമായി ചിട്ടകള്‍ പാലിക്കുന്ന സൈന്യങ്ങളിലൊന്നാണ് അമേരിക്കയുടേത്. കര്‍ശനമായ ചിട്ടവട്ടങ്ങളാണ് യു എസ് പട്ടാളത്തിന്റെ പ്രത്യേകത. എന്നാല്‍ മൂന്ന് വയസ്സുകാരിയായ കാര ഒഗ്ലെസ്ബിയുടെ പിതൃസ്‌നേഹത്തിന് മുന്നില്‍ അമേരിക്കയുടെ കര്‍ശന നിയമങ്ങള്‍ പോലും ഒരു നിമിഷം കണ്ണടച്ചു.

ഒമ്പത് മാസം മുമ്പ് ഗള്‍ഫിലേക്ക് ഒരു സൈനികനീക്കത്തിന്റെ ഭാഗമായി പോയതായിരുന്നു കാരയുടെ അച്ഛന്‍. അമേരിക്കന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍. ഇത്രയും നാള്‍ കാര അച്ഛനെ കാണാതെ പിടിച്ചുനിന്നു. മിഷന്‍ പൂര്‍ത്തിയാക്കി അച്ഛനടക്കമുള്ള സൈനികാംഗങ്ങള്‍ തിരിച്ചെത്തുമ്പോഴായിരുന്നു എല്ലാവരുടെയും മനംകവര്‍ന്ന ഈ സ്‌നേഹപ്രകടനം.

-little-girl-military

കൊളാറാഡോയിലെ ഫോര്‍ട്ട് കാര്‍സനില്‍ വിലക്കുകള്‍ മറികടന്ന് അവള്‍ അച്ഛന്റെ അടുത്തേക്ക് ഓടി. കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള അമേരിക്കന്‍ സൈന്യം അത് നോക്കി നിന്നു. വെറുതെ നോക്കിനില്‍ക്കുകയല്ല, അവര്‍ പുഞ്ചിരിയോടെ കാരയെ അച്ഛന്റെ അടുത്ത് പോകാന്‍ അനുവദിക്കുകയായിരുന്നു.

ബാരിക്കേഡുകള്‍ മറികടന്ന് അടുത്തെത്തിയ കാര അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ഏതാണ്ട് മുന്നൂറോളം സൈനികര്‍ അത് കണ്ട് ചിരിച്ചുനിന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ രസകരമായ ഈ വീഡിയോ കാണൂ...

English summary
US military is known as one of the most disciplined and strict forces in the world. US military follows very strict rules. However, when it comes to a 3-year-old girl's decision to meet her father, even US military too looks helpless.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X