കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സ്ത്രീ ഖുറാന്‍ കത്തിച്ചിട്ടില്ല, മാനസിക രോഗിയും അല്ല...

  • By Soorya Chandran
Google Oneindia Malayalam News

കാബൂള്‍: ഖുറാന്‍ കത്തിച്ചുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം സ്ത്രീയെ തല്ലിക്കൊന്ന് കത്തിച്ച വാര്‍ ആരും മറന്നുകാണില്ല. എന്നാല്‍ ആ സ്ത്രീ ഖുറാന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന ഒരു അധ്യാപികയായിരുന്നു. പറഞ്ഞുപരത്തിയതുപോലെ അവര്‍ ഒരു മാനസിക രോഗിയും ആയിരുന്നില്ല.

ഫര്‍കുന്‍ദ എന്ന 32 കാരിയെ ആയിരുന്നു ഖുറാന്‍ കത്തിച്ചുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം ക്രൂരമായി വധിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ഫര്‍കുന്‍ദയെ തീക്കൊളുത്തി നദിയിലെറിയുകയായിരുന്നു. എന്നാല്‍ ഇവര്‍ ഖുറാന്‍ താളുകള്‍ കത്തിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

പ്രപദേശത്തെ ഒരു വ്യാജ സിദ്ധന്‍ നടത്തിയ നുണ പ്രചാരണമാണ് ഫര്‍കുന്‍ദയുടെ കൊലപാതകത്തിന് വഴിവച്ചത്. വ്യാജ സിദ്ധനെ തുറന്ന് കാട്ടാന്‍ ശ്രമിച്ചതായിരുന്നു പ്രതികാരത്തിന് കാരണം. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് നൂറ് കണക്കിന് വരുന്ന ആളുകള്‍ ഫര്‍കുന്‍ദയെ കൊല്ലുകയായിരുന്നു.

ഫര്‍കുന്‍ദ

ഫര്‍കുന്‍ദ

32 കാരിയായ ഫര്‍കുന്‍ദ മതാധ്യാപികയായിരുന്നു. അവര്‍ ഖുറാന്‍ കത്തിച്ചിരുന്നില്ല.

പോലീസ് വ്യക്തമാക്കുന്നു

പോലീസ് വ്യക്തമാക്കുന്നു

ഫര്‍കുന്‍ദ ഖുറാന്‍ കത്തിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കിക്കഴിഞ്ഞു.

വ്യാജസിദ്ധന്റെ പ്രതികാരം

വ്യാജസിദ്ധന്റെ പ്രതികാരം

ഒരു വ്യാജ സിദ്ധന്റെ കളളത്തരങ്ങള്‍ പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്ന് സിദ്ധനും കൂട്ടരും നടത്തിയ പ്രചാരണമാണ് ഫര്‍കുന്‍ദയെ ക്രൂരമായി കൊല ചെയ്യുന്നതിലേക്ക് നയിച്ചത്.

മാനസിക രോഗില്ല

മാനസിക രോഗില്ല

തന്റെ മകള്‍ മാനസിക രോഗിയാണെന്ന് പ്രഖ്യാപിച്ച് പിതാവും രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് സത്യമല്ലെന്ന് ഫര്‍കുന്‍ദയുടെ സഹോദരന്‍ വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ കൂടി ആക്രമിക്കപ്പെടുമോ എന്ന് ഭയന്നിട്ടായിരുന്നത്രെ പിതാവ് അങ്ങനെ പറഞ്ഞത്.

പ്രതികള്‍ അറസ്റ്റില്‍

പ്രതികള്‍ അറസ്റ്റില്‍

സംഭവത്തില്‍ ഉള്‍പ്പെട്ട 26 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം കണ്ടിട്ടും അതില്‍ ഇടപെടാതെ മാറി നിന്ന 11 പോലീസുകാരെ സസ്‌പെന്റ് ചെയ്തു.

ശവസംസ്‌കാരം സ്ത്രീകളുടെ വക

ശവസംസ്‌കാരം സ്ത്രീകളുടെ വക

ഫര്‍കുന്ദയുടെ ശരീരാവശിഷ്ടങ്ങളുമായ് സ്ത്രീകള്‍ പൊതു നിരത്തിലിറങ്ങി. ശവമഞ്ചവും സ്ത്രീകള്‍ ചുമന്നു. ശവസംസ്‌കാര ചടങ്ങുകള്‍ക്കും പ്രതിഷേധക്കാരായ സ്ത്രീകള്‍ തന്നെ നേതൃത്വം നല്‍കി.

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യം

അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ശവ സംസ്‌കാര ചടങ്ങുകള്‍ക്ക് സ്ത്രീകള്‍ നേതൃത്വം നല്‍കിയത്. ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്.

ഫര്‍കുന്ദയെ വധിക്കുന്നതിന്‍റെ വീഡിയോ

ഫര്‍കുന്ദയെ വധിക്കുന്നതിന്‍റെ വീഡിയോ ലോകമെങ്ങും പ്രചരിച്ചിരുന്നു.

പ്രതിഷേധം ഇങ്ങനെ

ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് യുവതിയെ വധിച്ചതില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധം.

English summary
Afghan woman lynched over Quran-burning was innocent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X