കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ ഇന്ത്യയോടുള്ള പ്രതികാരം ഇങ്ങനെ, തിരിച്ചടിയ്ക്കാനൊരുങ്ങുന്നു!!

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: ബോളിവുഡ് ചിത്രങ്ങള്‍ നിരോധിച്ചതിന് പിന്നാലെ എല്ലാ ഇന്ത്യന്‍ ടിവി ചാനലുകളും നിരോധിക്കാനുള്ള നിര്‍ദ്ദേശവുമായി പാകിസ്താന്‍. ഒക്ടോബര്‍ 15 മുതല്‍ എല്ലാ ഇന്ത്യന്‍ ചാനലുകളും നിരോധിക്കാന്‍ പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് തീരുമാനിച്ചത്.

പാക് താരങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സിനിമകള്‍ക്കും ടിവി ചാനലുകള്‍ക്കും പാകിസ്താന്‍ വിലങ്ങിടുന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാക് നടന്‍ ഫവാദ് ഖാന്‍ പാകിസ്താനിലേക്ക് മടങ്ങിപ്പോയിരുന്നു.

കര്‍ശന നടപടികള്‍

കര്‍ശന നടപടികള്‍

ഒക്ടോബര്‍ 15 മുതല്‍ പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം ടിവി ചാനലുകലും വിതരണ ശൃഖലകളും പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

ടിവി

ടിവി

ഇന്ത്യയില്‍ നിന്നുള്ള ടിവി ചാനലുകള്‍ സാറ്റലൈറ്റ് ടിവി വഴി അനധികൃതമായി പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നിരോധിക്കാനുള്ള നീക്കമെന്ന് പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഡിടിഎച്ച് സര്‍വ്വീസുകള്‍ക്കും നിരോധനം ബാധകമാണ്.

 ഉഭയകക്ഷി ബന്ധം

ഉഭയകക്ഷി ബന്ധം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതുവരെ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് പാകിസ്താനിലെ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു.

നവനിര്‍മ്മാണ്‍ സേന

നവനിര്‍മ്മാണ്‍ സേന

പാക് കലാകാരന്മാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് നടന്‍ ഫവാദ് ഖാന്‍ പാകിസ്താനിലേക്ക് മടങ്ങിപ്പോയിരുന്നു.

റിലീസ്

റിലീസ്

ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഏറെ ആരാധകരുള്ള പാകിസ്താനില്‍ ഒടുവില്‍ റിലീസായ പിങ്ക്, ബന്‍ചോ എന്നീ ബോളിവുഡ് ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ രണ്ടാഴ്ചത്തേയ്ക്ക് ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളും വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ത്തിവച്ച്

നിര്‍ത്തിവച്ച്

ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ച് പാക് സൈന്യത്തിനും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയ താരങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നാണ് തിയറ്റര്‍ ഉടമകളുടെ വിശദീകരണം.

സെപ്തംബര്‍ 29

സെപ്തംബര്‍ 29

സെപ്തംബര്‍ 29ന് ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം സങ്കീര്‍ണ്ണമായതാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.

English summary
After bolly movie ban, Pakistan bans all Indian TV chanels.India impose ban on Pak artistes after Uri attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X