കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം ചൈന!! സെപ്തംബറില്‍ ഇന്ത്യ- യുഎസ് സൈനികാഭ്യാസം

സെപ്തംബര്‍ 17 മുതല്‍ 28 വരെ യുഎസിലെ ജോയിന്‍റ് ബെയ്സ് ലൂയിസിലായിരിക്കും സൈനികാഭ്യാസം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ രണ്ടാം മാസത്തിലേയ്ക്ക് കടന്നതോടെ യുഎസ്- ഇന്ത്യ സംയുക്ത സൈനികാഭ്യാസം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജപ്പാനും ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ മലബാര്‍ സൈനികാഭ്യാസത്തിന് പിന്നാലെയാണ് ഇന്ത്യ- യുഎസ് കൂട്ടുകെട്ടില്‍ സെപ്തംബറില്‍ യുദ്ധ് അഭ്യാസ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഇന്ത്യ- യു​എസ് സൈന്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നത്. ഏഷ്യ പസിഫിക് മേഖയില്‍ ചൈന സ്വീകരിച്ചു വരുന്ന നടപടികളെത്തുടര്‍ന്ന് ഇതിനെ പ്രതിരോധിക്കാനാണ് ജൂലൈയില്‍ ഇന്ത്യ ജപ്പാനും യുഎസിനുമൊപ്പം സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കാളിയായത്.

ഇന്ത്യയോട് യുഎസിന് ചായ് വുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ ബന്ധംവളര്‍ന്നുവരുന്നുണ്ടെന്നും ഇന്‍ഡ‍ോ- ഏഷ്യ- പസിഫിക് മേഖലയില്‍ പ്രാദേശികമായി യുഎസിന്‍രെ സുരക്ഷാ പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും പ്രതിരോധ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞ ജൂണില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് സംയുക്ത സൈനികാഭ്യാസത്തിനുള്ള വഴി തെളിയുന്നത്.

photo-2017-08-08-12-50-55-08-1502178426.jpg -Properties

സെപ്തംബര്‍ 14 മുതല്‍ 27 വരെയായിരിക്കും അമേരിക്കയിലെ ജോയിന്‍റ് ബെയ്സ് ലൂയിസില്‍ യുദ്ധ് അഭ്യാസ് സൈനികാഭ്യാസം നടക്കുക. ഇന്ത്യന്‍ സൈന്യത്തിന്‍റെ ഗോര്‍ഖ റൈഫിള്‍സിന്‍റെ 200 സൈനികര്‍ പങ്കെടുക്കുന്നു ബറ്റാലിയന്‍ തലത്തിലുള്ള ഫീല്‍ഡ‍്
ട്രെിനിംഗും ബ്രിഗേഡ് തലത്തിലുള്ളവരുടെ പര്യടനങ്ങളുമായിരിക്കും അരങ്ങേറുക. കമ്പൈന്‍ഡ് ആംസ്, ഡിവിഷന്‍ തല സൈനികാഭ്യാസം, യുദ്ധ ഡ്രില്ലുകള്‍, യുദ്ധ നീക്കങ്ങളുകം സംയുക്ത സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുമായുള്ള സംയുക്തസൈനികാഭ്യാസമെന്നാണ് നിര്‍ണായകമായ സംഭവം. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ച അമേരിക്കയെ വിമര്‍ശിച്ച ചൈനയും ചൈനീസ് മാധ്യമങ്ങളും ദക്ഷിണ ചൈനാ കടല്‍ പ്രശ്നത്തിലെ ഇടപെടല്‍ പോലെയാകുമെന്ന് പരിഹസിച്ച് മാറ്റിനിര്‍ത്തുകയായിരുന്നു.

English summary
After the massive Malabar naval war-games+ with Japan in the Bay of Bengal last month, which had China firmly in the crosshairs, India and the US are now once again getting set to conduct the ''Yudh Abhyas'' joint exercise+ between their armies in September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X