കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഹാക്കിങ് ഭീതിയില്‍... നിങ്ങളുടെ ഫോണും?

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണുകളുടെ ലോകമാണിത്. അതിലേറേയും ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ഏത് വൈറസ് ആക്രമണത്തേയും ചെറുക്കാനുള്ള സുരക്ഷാ സോഫ്റ്റ് വെയറുകള്‍ ഉണ്ടല്ലോ എന്ന് ആരും അമിത ആത്മവിശ്വാസം വച്ച് പലര്‍ത്തേണ്ട. ഒരു എംഎംഎസ് മതി നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സിംപെരിയും ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളാണ് ഇത്തരത്തില്‍ ആക്രമിയ്ക്കപ്പെടുക.

Android Phone

ഹാക്കര്‍മാര്‍ക്ക് മൊബൈല്‍ നമ്പര്‍ മാത്രം കിട്ടിയാല്‍ മതി. ഒരു എംഎംഎസ് ആയി എത്തും പ്രശ്‌നങ്ങള്‍. ഇങ്ങനെ വരുന്ന മേസെജുകള്‍ തുറന്ന് നോക്കണം എന്ന് പോലും ഇല്ല. നിങ്ങളുടെ മൊബൈലിന്റെ നിയന്ത്രണം ഹാക്കറുടെ കൈയ്യിലായിരിയ്ക്കും.

ചിലപ്പോള്‍ എംഎംഎസ് നിങ്ങള്‍ക്ക് കാണാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. നോട്ടിഫിക്കേഷന്‍ മാത്രമാകും ലഭിയ്ക്കുക. നിങ്ങള്‍ തുറന്ന് നോക്കും മുമ്പ് തന്നെ ആ സന്ദേശം ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകം.

'സ്‌റ്റേജ് ഫ്രൈറ്റ്' വിളിയ്ക്കപ്പെടുന്ന ആന്‍ഡ്രോയ്ഡ് കോഡ് ആണ് ഇത്തരം ഒരു സാഹചര്യം സൃഷ്ടിയ്ക്കുന്നത്. എംഎംഎസ് വഴി വരുന്ന വീഡിയോകള്‍ ഓട്ടോമാറ്റിക് ആയി ലോഡ് ചെയ്യുന്നതിനാണ് ഇതുപയോഗിയ്ക്കുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്തായിരിയ്ക്കും ഹാക്കര്‍മാര്‍ നിങ്ങളുടെ ഫോണ്‍ ആക്രമിയ്ക്കുക.

ലോകത്ത് ഏതാണ്ട് നൂറു കോടിയോളം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്‌റ്റേജ് ഫ്രൈറ്റ് ഉണ്ട്. അതുകൊണ്ട് ഈ ഫോണുകളെല്ലാം തന്നെ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായേക്കാം.

English summary
Cyber security firm Zimperium has warned of a flaw in the world's most popular smartphone operating system that lets hackers take control with a text message.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X