കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂതന്മാരുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ നാസി ഉദ്യോഗസ്ഥന്‍ മരിച്ചു?

  • By Gokul
Google Oneindia Malayalam News

ബര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കുവേണ്ടി ഒരു ലക്ഷത്തിലധികം ജൂതന്മാരെ കൂട്ടക്കൊലചെയ്ത ഹോളോകോസ്റ്റ് സംഭവത്തിന്റെ സൂത്രധാരന്‍ അലോയിസ് ബ്രൂണര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ചില അന്തര്‍ദേശീയ മാധ്യമങ്ങളാണ് അലോയിസ് ബ്രൂണര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

നാലു വര്‍ഷം മുന്‍പ് സിറിയയില്‍ വെച്ചായിരുന്നത്രെ അലോയിസിന്റെ മരണം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഹിറ്റ്‌ലറുടെ അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് ബ്രൂണറെ കണക്കാക്കി വരുന്നത്. രണ്ടാലോക മഹായുദ്ധത്തിന്‌ശേഷം ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ആധിപത്യം അവസാനിച്ചതോടെ പ്രാണരക്ഷാര്‍ത്ഥം അലോയിസ് സിറിയയില്‍ അഭയം തേടുകയായിരുന്നു.

alois-brunner

പിന്നീട് സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍അസദിന്റെ രാഷ്ട്രീയ ഉപദേശകനായും പ്രവര്‍ത്തിച്ചു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ബ്രൂണറെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബ്രൂണര്‍ പരസ്യമായി പ്രത്യക്ഷപ്പെടുക അപൂര്‍വമായിരുന്നു. 1985 ല്‍ ഒരു ജര്‍മന്‍ മാസികയ്ക്കാണ് അവസാനമായി അഭിമുഖം നല്‍കിയത്.

ജൂതന്മാരെ കൊലപ്പെടുത്തിയില്‍ കുറ്റബോധമില്ലെന്നുമാത്രമല്ല, കൂടുതല്‍ ജൂതന്മാരെ ഇല്ലാതാക്കാന്‍ കഴിയാത്തതില്‍ ദു:ഖമാണെന്നായിരുന്നു അന്ന് അലോയിസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. 1,28,000ത്തോളം ജൂതന്മാരെയാണ് ഹിറ്റ്്‌ലര്‍ക്കുവേണ്ടി അലോയിസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളികളിലൊരാളായാണ് ഇയാള്‍ അറിയപ്പെടുന്നതും.

English summary
Nazi war criminal, Alois Brunner, likely died in Syria four years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X