കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവം, പരിക്കേറ്റയാള്‍ക്ക് മെഡിക്കല്‍ ബില്‍ നല്‍കാന്‍ ഫണ്ട്

അമേരിക്കയില്‍ കാന്‍സാസ് ബാറില്‍ ഇന്ത്യന്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നില്‍...

  • By Akhila
Google Oneindia Malayalam News

വാഷിങ്ടണ്‍; അമേരിക്കയില്‍ കാന്‍സാസ് ബാറില്‍ ഇന്ത്യന്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ഇടപ്പെട്ട ഇയാന്‍ ഗ്രില്ലോട്ട് എന്ന യുവാവിനും വെടിയേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ഇയാന്‍. ബുധനാഴ്ചയാണ് ഇയാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊല്ലപ്പെട്ട ശ്രീനിവാസ കുച്ചിബോട്ട്‌ല ഹൈദരബാദ് സ്വദേശിയാണ്. ഗര്‍മിനില്‍ ഏവിയേഷന്‍ സിസ്റ്റം എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. സംഭവം വംശീയ വിദ്വേഷത്തിന്റെ പേരിലായിരുന്നുവെന്ന് വ്യക്തമാണ്. വെടി വെയ്പിന് മുമ്പ് ഞങ്ങളുടെ രാജ്യത്ത് നിന്ന് ഇറങ്ങി പോകൂ.. എന്ന് ആക്രോശിച്ചുക്കൊണ്ടായിരുന്നു ആക്രമി വെടി വെച്ചത്. മറ്റൊരു ഇന്ത്യക്കാരനായ അശോകിന് നേരെയും ആക്രമണമുണ്ടായി.

india-us

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാന്റെ ആരോഗ്യം സുഖപ്പെട്ട് വരികയാണ്. എങ്കിലും സംഭവത്തില്‍ നിന്ന് ഇപ്പോഴും തന്റെ പേടി വിട്ട് മാറിയിട്ടില്ലെന്നാണ് ഇയാന്‍ പറയുന്നത്. ബുധനാഴ്ച സൗത്ത് ഒലാത്തയിലെ ബാറില്‍ വെച്ചാണ് സംഭവം നടക്കുന്നത്. യുവാക്കളെ കണ്ട് അധൃപ്തി പ്രകടിപ്പിച്ച അക്രമി വംശീയ അധിക്ഷേപങ്ങള്‍ നടത്തിയതായും പറയുന്നുണ്ട്.

ഇയാന് പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കും. അതുവരെ ഇയാന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനുള്ള തീരുമാനത്തിലാണ്. ഇപ്പോഴത്തെ മെഡിക്കല്‍ ബില്ല് അടയ്ക്കാനുള്ള സഹായങ്ങളും ഇയാനും കുടുംബത്തിനും ലഭിക്കും.

English summary
American who tried to save Indians in Kansas Bar needs funds for medical bills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X