കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി തര്‍ക്കത്തിനിടെ കൈ കൊടുത്ത് ഇന്ത്യയും ഭൂട്ടാനും: പ്രശ്നത്തിന് ഉടന്‍ പരിഹാരം!

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഭൂട്ടനീസ് വിദേശകാര്യ മന്ത്രി മംച്ചോ ദോര്‍ജിയുമാണ് കൂടിക്കാഴ്ചയാണ്

Google Oneindia Malayalam News

കാഠ്മണ്ഡു: സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തിനിടെ ഭൂട്ടാനും ഇന്ത്യയും കൈകൊടുത്തു പിരിഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഭൂട്ടനീസ് വിദേശകാര്യ മന്ത്രി മംച്ചോ ദോര്‍ജിയുമാണ് വെള്ളിയാഴ്ച നേപ്പാളില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. സിക്കിം സെക്ടറില്‍ ഡോക്-ലയെച്ചൊല്ലി ഇന്ത്യ- ചൈന തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അയല്‍രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയെന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. മള്‍ട്ടി- സെക്ടറല്‍ ടെക്നിക്കല്‍ ആന്‍റ് ഇക്കണോമിക് കോ ഓപ്പറേഷന്‍ (ബിഐഎംഎസ്ടിഇസി) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നേപ്പാളിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

കൈകൊടുത്തു പിരിഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഭൂട്ടനീസ് വിദേശകാര്യ മന്ത്രി മംച്ചോ ദോര്‍ജിയുമാണ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയതായി ചിത്രകങ്ങളുള്‍പ്പെടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്രൈ ജംങ്ഷനായ ഡോക്-ല തര്‍ക്കമുള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങള്‍ കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ചയായില്ലെന്നാണ് വിവരം.

india-bhutan

ജൂണ്‍ 16ന് ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ആരംഭിച്ച അതിര്‍ത്തി തര്‍ക്കം 50 ദിവസം പിന്നിടുന്നതോടെ പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും അനിവാര്യം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഡോക് ലയിലെ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യ​ ഇടപെട്ട് നിര്‍ത്തിവപ്പിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിലേയ്ക്ക് നയിച്ചത്.

സൗത്ത് ഏഷ്യയിലേയും സൗത്ത് ഈസ്റ്റ് ഏഷ്യയിലേയും രാജ്യങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നേപ്പാളിലെത്തിയത്. ഇന്ത്യയ്ക്ക് പുറമേ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, തായ് ലന്‍റ് എന്നീ രാജ്യങ്ങളും ബിഐഎംഎസ്ടിഇസിയിലെ അംഗരാജ്യങ്ങളാണ്.

English summary
External Affairs Minister Sushma Swaraj on Friday met her Bhutanese counterpart Damcho Dorji here and is understood to have discussed bilateral issues, amidst the standoff between Indian and Chinese troops in the Doklam area of the Sikkim sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X