കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബയോളജി പഠിപ്പിക്കാന്‍ കുട്ടികള്‍ക്ക് മുന്നില്‍ അധ്യാപിക തുണിയുരിഞ്ഞു!!

  • By Sruthi K M
Google Oneindia Malayalam News

ആസ്റ്റര്‍ഡാം: വസ്ത്രങ്ങള്‍ അഴിച്ചു കൊണ്ടും ബയോളജി പഠിപ്പിക്കാം. നെതര്‍ലാന്റ്‌സിലെ ഒരു സ്‌കൂളിലാണ് ഇങ്ങനെയൊരു പഠനം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ അധ്യാപിക വസ്ത്രങ്ങള്‍ അഴിക്കുകയായിരുന്നു. കൊച്ചു കുട്ടികളായതു കൊണ്ട് നന്നായി, ഇല്ലെങ്കില്‍ എന്തു സംഭവിച്ചേനെ.

മനുഷ്യശരീര ഭാഗങ്ങളെക്കുറിച്ച് ബോര്‍ഡില്‍ വരച്ച് കാണിച്ചാലൊന്നും കുട്ടികള്‍ക്ക് മനസ്സിലാവണമെന്നില്ല. ശരീരം കാണിച്ചു തന്നെ പഠിപ്പിക്കണം. ഇങ്ങനെ പഠിച്ചാല്‍ ഒരിക്കലും കുട്ടികള്‍ മറന്നുപ്പോകുകയുമില്ലല്ലോ. എന്തായാലും സംഭവം രസകരം തന്നെ. നെതര്‍ലാന്റിലെ ഗ്രോണി ഹാര്‍ട്‌സ് സ്‌കൂളിലെ അധ്യാപികയാണ് ബയോളജി ഇങ്ങനെ പഠിപ്പിച്ചത്.

teacher

ആദ്യം ഡെസ്‌ക്കില്‍ കയറി നിന്ന് അധ്യാപിക വസ്ത്രങ്ങള്‍ അഴിച്ചു. തുടര്‍ന്ന് മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളെക്കുറിച്ച് കുട്ടികളെ വൃത്തിയായി പഠിപ്പിച്ചു. അതെങ്ങനെ എന്നല്ലേ നിങ്ങള്‍ വിചാരിക്കുന്നത്. അധ്യാപിക വസ്ത്രങ്ങള്‍ക്കടിയില്‍ ആന്തരിക ഘടന വരച്ച സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു.

വ്യത്യസ്ത രീതിയിലുള്ള അധ്യാപികയുടെ പഠനം സ്‌കൂള്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടു. അധ്യാപികയെ അധികൃതര്‍ അഭിനന്ദിക്കുകയും ചെയ്തു. അധ്യാപിക കുട്ടികള്‍ക്ക് പുതിയ രീതിയിലൂടെ ക്ലാസെടുത്തതിന്റെ വീഡിയോ യൂട്യൂബിലും പ്രത്യക്ഷപ്പെട്ടു.

English summary
Anatomy Teacher Strips Down To Muscluar Clothes To Teach Her Students Lesson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X