കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് വീഡിയോയില്‍ ആന്ധ്ര സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും

  • By Pratheeksha
Google Oneindia Malayalam News

ഹൈദരാബാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ആന്ധ്രാപ്രദേശില്‍ നിന്നുളള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും ചേര്‍ന്നതായി കണ്ടെത്തി. ടെക്‌സാസിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ് ബാബറി മസ്ജിദ് തകര്‍ത്തതിന് ഇന്ത്യയോട് പകരം ചോദിക്കുമെന്നു ഭീഷണിപ്പെടുത്തുമെന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇയാള്‍ എങ്ങനെ ഐസിസിലെത്തിയെന്നുളള കാര്യം വ്യക്തമല്ല.

22 മിനിട്ടുളള അറബിയിലുളള വീഡിയോയില്‍ യുവാവിനെക്കൂടാതെ താനെ സ്വദേശി ഷഹീം താങ്കി, ബഡാ സാജിദ് എന്നറിയപ്പെടുന്ന മുഹമ്മദ് സാജിദ്, അബു സല്‍മാന്‍ അല്‍ ഹിന്ദി എന്ന അമന്‍ തണ്ടെല്‍ എന്നിവരാണ് പ്രത്യക്ഷപ്പെടുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഇതോടെ ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനിടയുണ്ടെന്നാണ് കരുതുന്നത്.

25-isis-flag3-6

ഇതു വരെ ഇന്ത്യക്കാരായ 25 പേര്‍ ഐസിസിലുണ്ടെന്നായിരുന്നു കണക്ക് എന്നാല്‍ 40 ലധിക പേര്‍ ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണ ഏജന്‍സികള്‍ ദില്ലി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ സഹായവും തേടുന്നുണ്ട്.

English summary
An engineering student from Andhra Pradesh who was studying in Texas, USA, has been identified in the video released by terror outfit Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X