കേസുംകൊടുത്തിട്ട് കോടതിയില്‍ എത്താതെ വസിം അക്രത്തിന്‍റെ ധാര്‍ഷ്ട്യം, കോടതി കൊടുത്തത് എട്ടിന്‍റെ പണി!

റോഡിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് താരം തന്നെയാണ് പരാതി നല്‍കിയിരുന്നത്.31തവണ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും താരം ഹാജരായില്ല.

  • Published:
Subscribe to Oneindia Malayalam

കറാച്ചി : കേസും കൊടുത്തിട്ട് കോടതിയില്‍ എത്താതിരുന്ന പാകിസ്ഥാന്‍ ഇതിഹാസ ക്രിക്കറ്റ് താരം വസിം അക്രത്തിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ കേസില്‍ പല തവണ ഹിയറിങിന് വിളിപ്പിച്ചിട്ടും താരം എത്താതിരുന്നതിനെ തുടര്‍ന്ന് സഹികെട്ടാണ് കോടതി താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

റോഡിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് താരം തന്നെയാണ് പരാതി നല്‍കിയിരുന്നത്. 31 തവണ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും താരം ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കോടതിയിലെത്താതെ അക്രം

റോഡില്‍ വച്ചുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇതിഹാസ ക്രിക്കറ്റ് താരം വസിംഅക്രം തന്നെയാണ് പരാതി നല്‍കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ 31 തവണ ആവശ്യപ്പെട്ടിട്ടും എത്താത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

17ന് മുമ്പ് ഹാജരാകണം

അറസ്റ്റ് വാറന്റിനൊപ്പം ജനുവരി 17ന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രത്തിന്റെ നടപടി കോടതിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസ് നടന്നത് 2015ല്‍

2015 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് വസിും അക്രം പരാതി നല്‍കിയിരുന്നത്. ബഹാദ്രാബാദ് പോലീസ് സ്‌റ്റേഷനിലാണ് താരം പരാതി നല്‍കിയിരുന്നത്. മുന്‍ സൈനിക ഉദ്യോഗസ്ഥനെതിരെയാണ് പരാതി.

വെടിവയ്പ്പ് കേസ്

കറാച്ചിയില്‍ റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ സുരക്ഷാ ജീവനക്കാരന്‍ തന്റെ കാറിനു നേരെ വെടിയുതിര്‍ത്തെന്നാണ് അക്രത്തിന്റെ പരാതി. മേജര്‍ അമീറുള്‍ റഹ്മാനാണ് ഈ സൈനിക ഉദ്യോഗസ്ഥനെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

മാപ്പ് നല്‍കി

അതേസമയം സംഭവത്തില്‍ സൈനികന്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. വസിം അക്രം മാപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇയാളുടെ തോക്ക് ലൈസന്‍സും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാന്‍ താരം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവരങ്ങളുണ്ട്.

English summary
A Pakistani court has issued an arrest warrant against legendary cricketer Wasim Akram for continuously missing 31 hearings in a "road rage" case filed by him.
Please Wait while comments are loading...