കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കാളിയെ ചീറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന മാഡിസണിലെ രഹസ്യം പുറത്ത്,2പേര്‍ ആത്മഹത്യ ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

ജീവിതം ചെറുതാണ്, ബന്ധത്തില്‍ ഏര്‍പ്പെടൂ..എന്ന പരസ്യവാചകവുമായി പങ്കാളിയെ ചീറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണിലെ വിവരങ്ങളൊക്കെ പുറത്തായി. ഇതോടെ രണ്ടുപേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ടൊറന്റോ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

37 ദശലക്ഷത്തോളം ആള്‍ക്കാരുടെ വിവരങ്ങളായിരുന്നു ഹാക്കര്‍മാരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. യൂസര്‍മാരുടെ പ്രൊഫൈലുകള്‍, നഗ്നചിത്രങ്ങള്‍, രഹസ്യ സംഭാഷണങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പേരുവിവരങ്ങള്‍, ഇമെയിലുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇവരുടെ പക്കലുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.

1f8isz

ഇതൊക്കെ പുറത്തുവിടുമെന്ന് നേരത്തെ ഹാക്കര്‍മാര്‍ പറഞ്ഞിരുന്നു. ഇത്തരം വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് രണ്ടുപേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സൂചന. എന്നാല്‍, ആത്മഹത്യ ചെയ്തവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യമായതിനാല്‍ ഹാക്കര്‍മാരെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പോലീസ് അധികൃതര്‍.

അതേസമയം,ഹാക്കര്‍മാരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആഷ്‌ലി മാഡിസന്റെ പാരന്റ് കമ്പനിയായ അവിഡ് ലൈഫ് മീഡിയ അഞ്ച് ലക്ഷം ഡോളര്‍(രണ്ടരകോടി) നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 33 ലക്ഷം പേരുടെ വിവരങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും, കൂടുതല്‍ ആളുകള്‍ ദില്ലിയില്‍ നിന്നുള്ളവരാണെന്നും പറയുന്നു.

English summary
Two individuals associated with the leak of Ashley Madison customer details are reported to have taken their lives, according to police in Canada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X