കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം ജീവന്‍ രക്ഷിയ്ക്കാന്‍ ഭര്‍ത്താവിനെ കുത്തിക്കൊന്നു, അബുദാബി കോടതിയില്‍ പൊട്ടിക്കരഞ്ഞ് യുവതി

Google Oneindia Malayalam News

അബുദാബി: ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഏഷ്യക്കാരിയായ യുവതി വിചാരണ നേരിടുന്നു. യുവതിയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്ക് ഒടുവില്‍ കൊലപാതകത്തില്‍ കലാശിയ്ക്കുകയായിരുന്നു.അതേ സമയം ബോധപൂര്‍വ്വം ഭര്‍ത്താവിനെ താന്‍ കൊന്നതല്ലെന്ന് യുവതി കോടതിയില്‍ പറഞ്ഞു.

ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുകയും ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്തു. മര്‍ദ്ദമേല്‍ക്കാതിരിയ്ക്കാന്‍ യുവതി കട്ടിലിനടിയില്‍ ഒളിച്ചു. എന്നാല്‍ ഭര്‍ത്താവ് കണ്ടെത്തി. വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ പ്രാണരക്ഷാര്‍ത്ഥം യുവതി അടുക്കളയിലേയ്ക്ക് ഓടി.

Men Kill

എന്നാല്‍ ഭര്‍ത്താവ് പിന്തുടര്‍ന്നെത്തി വീണ്ടും മര്‍ദ്ദിച്ചു. ഇതിനിടെ ഒരു കറിക്കത്തി കൈവശപ്പെടുത്തിയ യുവതി ഭര്‍ത്താവിനെ കുത്തി. തന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നും ഗത്യന്തരമില്ലാതെ കുത്തിപ്പോയതാണെന്നും യുവതി കോടതിയില്‍ പറഞ്ഞു.

ഭര്‍ത്താവിനെ കൊല്ലണമെന്ന് താന്‍ ചിന്തിച്ചിട്ടില്ല. പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ആംബുലന്‍സ് വിളിച്ചതും താനാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. കേസില്‍ വിധി പറയുന്നത് നവംബര്‍ 19ലേയ്ക്ക് മാറ്റി.

English summary
Asian wife kills husband during fight at Abu Dhabi home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X