കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലിസ് അക്കാദമിയില്‍ തീവ്രവാദി ആക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു

ആക്രണം ക്വറ്റയില്‍, ട്രെയിനികളെ ബന്ദികളാക്കി, 116 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌

  • By Desk
Google Oneindia Malayalam News

ക്വറ്റ: പാകിസ്താനിലെ ക്വറ്റയിലുള്ള പോലിസ് അക്കാദമിക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 60 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പ്രമുഖ ചാനലായ ജിയോ ടിവി നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 43 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

രാത്രി 11.30ഓടെയാണ് അക്രമികള്‍ പരിശീലനകേന്ദ്രത്തിലേക്ക് ഇരച്ചു കയറിയത്. ഡോണ്‍ പത്രം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സംഘത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്.20 മരണം മാത്രമാണ് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. പാകിസ്താന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Quetta Police Academy Attack

ആക്രമണം നടക്കുമ്പോള്‍ അക്കാദമിയില്‍ 700ഓളം പോലിസ് ട്രെയിനുകളുണ്ടായിരുന്നതായി ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്തി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം 116 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികളെ വധിച്ചാണ് ബന്ദികളാക്കി വെച്ചിരുന്ന ട്രെയിനികളെ മോചിപ്പിച്ചതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

English summary
At least 60 security personnel have been martyred after terrorist stormed the Police Training College located on Sariab road Quetta on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X