കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയ വിസ നിര്‍ത്തലാക്കി;'പണി' കിട്ടിയത് ഇന്ത്യക്കാര്‍ക്ക്,എന്ത് ചെയ്യണമെന്നറിയാതെ വിദേശികള്‍!

  • By Akshay
Google Oneindia Malayalam News

മെല്‍ബന്‍: ഓസ്‌ട്രേലിയയില്‍ തൊഴില്‍ വിസയായ '457 വിസ' പദ്ധതി നിര്‍ത്തലാക്കി. സര്‍ക്കാര്‍ വിദേശ പൗരന്മാര്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക വിസയാണിത്. രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന്റെ ഭാഗമായി താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കുന്നത് നിര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി മല്‍കോം ടേന്‍ബല്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിസയാണിത്. 95,000 വിദേശികളാണ് നിര്‍ത്തലാക്കിയ വിസകള്‍ ഉപയോഗിച്ച് നിലവില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. തൊഴിലിടങ്ങളില്‍ സ്വദേശി പൗരന്‍മാര്‍ക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് തൊഴില്‍ വിസ അനുവദിക്കാതിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

 എല്ലാവരെയും ഒഴിവാക്കുകയല്ല ലക്ഷ്യം

എല്ലാവരെയും ഒഴിവാക്കുകയല്ല ലക്ഷ്യം

വിദേശ തൊഴിലാളികളെ മുഴുവനായും ഒഴിവാക്കുന്നുവെന്നല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ വൈദഗ്ദ്ധ്യമുള്ളവരെയാണ് ആവശ്യമെന്നും അതിനാല്‍ ഏതു ഉദ്യോഗാര്‍ഥികള്‍ക്കും പെട്ടന്ന് ലഭിക്കുന്ന തരത്തിലുള്ള വിസ പദ്ധതി ഒഴിവാക്കുകയാണെന്നും ടേന്‍ബല്‍ പറഞ്ഞു.

 വിദഗ്ധ തൊഴിലാളികള്‍

വിദഗ്ധ തൊഴിലാളികള്‍

രാജ്യത്തേക്ക് ഇനിമുതല്‍ വിദഗ്ധ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ. പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ ആസ്‌ട്രേലിയയില്‍ ജോലി ചെയ്യാമെന്നത് അനുവദിക്കുന്നതല്ല.

 പ്രധാനമന്ത്രി

പ്രധാനമന്ത്രി

457 വിസ രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു നികത്താന്‍ വേണ്ടി അനുവദിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍

നിര്‍ത്തലാക്കിയവയ്ക്ക് പകരമായി കൊണ്ടുവരുന്ന വിസയില്‍ തൊഴില്‍ മേഖലകള്‍ പരിമിതപ്പെടുത്തുമെന്നാണ് സൂചന. കൂടാതെ ഇത് അനുവദിക്കുന്നതിന് കൂടുതല്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.

 പുതിയ നയം

പുതിയ നയം

അത്യാവശ്യമായ സാഹചര്യങ്ങളില്‍ മാത്രം ആവശ്യത്തിന് സ്വദേശികളെ ലഭിക്കാതെ വരുമ്പോള്‍ വിദേശ തൊഴിലാളികളെ അനുവദിക്കുക എന്നതാണ് പുതിയ സര്‍ക്കാര്‍ നയം.

 വിദേശി

വിദേശി

നിര്‍ത്തലാക്കിയ വിസ പ്രകാരം ഓസ്‌ട്രേലിയയിലെത്തുന്ന വിദേശിക്ക് സ്വന്തം കുടുംബത്തെ കൂടി കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. ഈ സൗകര്യമാണ് ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്.

English summary
In an unexpected announcement, Australian Prime Minister Malcolm Turnbull today said the government will replace its popular 457 visa that brings temporary foreign workers to the country with a new version that will recruit only the "best and the brightest in the national interest". The move to abolish the visa, used by over 95,000 temporary foreign workers, a majority of them Indians, aims at tackling the growing unemployment in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X