കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ അശാന്തം? ഭീകരാക്രമണത്തിന്റെ ഭീതി വിട്ടൊഴിയുന്നില്ല

Google Oneindia Malayalam News

മനാമ: ആഭ്യന്തര സംഘര്‍ഷങ്ങളുടെ പാതയിലേയ്ക്ക് ബഹ്‌റൈന്‍ നീങ്ങിയത് ഏറെ ഞെട്ടലോടെയാണ് പ്രവാസി സമൂഹം ഉള്‍പ്പടെ നോക്കിക്കണ്ടത്. ഇന്ത്യക്കാരുള്‍പ്പടെ പലരും ബഹ്‌റൈനില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുന്ന സാഹചര്യമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായത്. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും ഒന്നും അധികം ആയുസുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബഹ്‌റൈന്‍ വീണ്ടും സമാധാനത്തിന്റെ പാതയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ഉണ്ടായ ഭീകരാക്രമണം വീണ്ടും ആശങ്ക പടര്‍ത്തുകയാണ്.

ഷിയാ ഗ്രാമമായ കരാനയില്‍ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ സ്‌ഫോടനമാണ് ബഹ്‌റൈന്‍ വീണ്ടും അശാന്തമാകുമോ എന്ന ആശങ്ക പടര്‍ത്തുന്നത്. ചാവേറായി എത്തിയ തീവ്രവാദി പൊട്ടിത്തെറിച്ചാണ് കരാനയില്‍ സ്‌ഫോടനം നടന്നത്. ഒരു പൊലീസുകരാന്‍ കൊല്ലപ്പെടുകയും ഒരു കുട്ടി ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

baharain

പരിക്കേറ്റവരെല്ലാം ബഹ്‌റിന്‍ സ്വദേശികളാണ്. ഇറാനില്‍ നിന്ന് കടത്താന്‍ ശ്രമിയ്ക്കുകയും പിന്നീട് പിടികൂടുകയും ചെയ്ത സ്‌ഫോടക വസ്തുക്കളുമായി ഏറെ സാമ്യമുള്ള സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടത്തിന് ഉപയോഗിച്ചിരിയ്ക്കുന്നതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം സിത്രയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ ലബനീസ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന റവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള അഞ്ചുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

English summary
One Bahraini security officer was killed and several others injured as a result of a homemade bomb attack in the village of Karana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X