കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ക്കും ബഹുഭാര്യാത്വം: വിവാഹ മോചിതര്‍ക്ക് വിവാഹം പാടില്ല! യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്

ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടിലാണ് ബംഗ്ലാദേശിലെ ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ബഹുഭാര്യാത്വം അനുവദനീയമാണ് ചൂ​ണ്ടിക്കാണിക്കുന്നത്

Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് ബഹുഭാര്യാത്വത്തിന് അനുമതി നല്‍കുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് അനുവദനീയമായ ബഹുഭാര്യാത്വമാണ് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കിടയില്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് യുഎസ് സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളിലെ വിവാഹങ്ങളെക്കുറിച്ചും മതസംഘടനകളെക്കുറിച്ചും പഠനം നടത്തി 2016ല്‍ തയ്യാറാക്കിയ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടിലാണ് ബംഗ്ലാദേശിലെ ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ബഹുഭാര്യാത്വം അനുവദനീയമാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഒന്നിലധികം ഭാര്യമാരുള്ളതിനെ ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും വിവാഹമോചനത്തിന് ഔദ്യോഗികമായി മാര്‍ഗ്ഗങ്ങളില്ലെന്നും യുഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബുദ്ധിസ്റ്റുകള്‍ ഹിന്ദു നിയമങ്ങളാണ് പിന്തുടരുന്നത്. അതിനാല്‍ ഹിന്ദുക്കളെപ്പോലെ ബുദ്ധവംശജര്‍ക്കിടയിലും നിയമപരമായി പുനഃര്‍വിവാഹത്തിന് അംഗീകാരമില്ല. ഹിന്ദുക്കള്‍ക്കുള്ള സിവില്‍ നിയമപ്രകാരം സ്ത്രീകള്‍ സ്വത്തുക്കള്‍ കൈവശം വെയ്ക്കുന്നതിനും വിലക്കുണ്ട്.

marriage

ഇത്തരം നിയമങ്ങള്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പിന്തുടരുന്നതിനെ വിമര്‍ശിച്ച് മനുഷര്‍ ജോനോ ഫൗണ്ടേഷന്‍, എയ്നോ സലീഷ് കേന്ദ്ര, ബംഗ്ലാദേശ് മഹിളാ പരിഷത്ത് . ബഞ്ച്റ്റേ ഷേഖ എന്നീ സംഘടനകള്‍ രംഗത്തെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാകിസ്താനില്‍ മുസ്ലിങ്ങള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണെങ്കിലും ഹിന്ദുക്കള്‍ക്കും അമുസ്ലിങ്ങള്‍ക്കും വിവാഹത്തിന് സിവില്‍ നിയമില്ലാത്തത് ഇത്തരക്കാര്‍ക്ക് പലപ്പെോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത് ഹിന്ദു, സിഖ് സ്ത്രീകള്‍ക്ക് വോട്ടിംഗ്, പാസ്പോര്‍ട്ട് എടുക്കല്‍, ആരോഗ്യ സേവനങ്ങള്‍ ലഭിക്കല്‍, സ്വത്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ എന്നിവയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

English summary
The International Religious Freedom Report for 2016 (IRFR) released in Washington on Tuesday examined the marriage laws governing religious groups in various countries and said that polygamy is permitted for Hindu men in Bangladesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X