കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം: ദേശീയ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ അറസ്റ്റില്‍, താരവും കുടുങ്ങും!

  • By Muralidharan
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശിന്റെ ദേശീയ ക്രിക്കറ്റ് താരമായ ഷഹാദത്ത് ഹുസൈന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഞായറാഴ്ചയാണ് ഷഹാദത്ത് ഹുസൈന്റെ ഭാര്യ അറസ്റ്റിലായത്. ഷഹാദത്ത് ഹുസൈനെതിരെയും പരാതിയുണ്ട്. ഈ പരാതിയെത്തുടര്‍ന്ന് ഹുസൈനെ കഴിഞ്ഞ മാസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ജോലിക്ക് വെച്ചു, അടിച്ചു, പീഡിപ്പിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് താരത്തിന്റെയും ഭാര്യയുടെയും പേരിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുജോലിക്കാരിയെ കാണാനില്ല എന്ന് കാണിച്ച് ഹുസൈന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഹുസൈനും ഭാര്യയും ഒളിവിലായിരുന്നു.

shahadathossain

വീടിന് സമീപം കാണപ്പെട്ട പെണ്‍കുട്ടിയെ ഒരു മാധ്യമപ്രവര്‍ത്തകനാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയില്‍ നിന്നും പോലീസ് വിശദമായി മൊഴിയെടുത്തു. തുടര്‍ന്ന് ചികിത്സയ്ക്കായി ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 29 കാരനായ ഷഹാദത്ത് ഹുസൈന്‍ ബംഗ്ലാദേശിന് വേണ്ടി 38 ടെസ്റ്റുകളും 51 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ പാകിസ്താനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ഹുസൈന്‍ താല്‍ക്കാലികമായി കളിക്കളം വിടേണ്ടി വന്നിരുന്നു.

English summary
Bangladesh's national cricketer Shahadat Hossain's wife was arrested by Bangladesh police on Sunday in a case for allegedly torturing his maid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X