കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസി ദമ്പതികള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനത്തിന് കേസ്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് ബിബിസി അവതാരകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ടോണി വാഡ്‌സ്‌വര്‍ത്ത്(68) ഭാര്യ ജൂലി മേയര്‍(58) എന്നിവര്‍ക്കെതിരെയാണ് കേസ്. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മെസ് 11ന് ഇരുവരോടും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബിബിസി റേഡിയോ ലീസ്റ്റര്‍ അവതാരകരായ ഇരുവരും കഴിഞ്ഞ ഡിസംബര്‍ മുതല്‍ പരിപാടി അവതരിപ്പിക്കുന്നില്ല. 1996നും 199നും ഇടയില്‍ ഇരുവരും കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയെന്നാണ് കേസ്. 11നും 15നും ഇടയില്‍ പ്രായമുള്ളവരായിരുന്നു കുട്ടികള്‍. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗിക അതിക്രമത്തിനാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തിയിരിക്കുന്നത്.

bbcradioleicester

വാര്‍വിക്ക്‌ഷെയര്‍ കോടതിയിലാണ് ഇരുവരും ഹാജരാകേണ്ടത്. ഇവര്‍ ഇപ്പോള്‍ അവതാരകരായി ജോലി ചെയ്യുന്നില്ലെന്ന് ബിബിസി വക്താവ് അറിയിച്ചു. ഇവര്‍ക്കെതിരെയുളള കേസിനെക്കുറിച്ച് ബോധ്യമുണ്ടെന്നും ബിബിസി അക്കാര്യം പരിശോധിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു. വര്‍ഷങ്ങളായി ബിബിസിക്കുവേണ്ടി ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് ഒട്ടേറെ ശ്രോതാക്കള്‍ ആരാധകരായുണ്ട്.

നാലുപേരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുളളതെന്നാണ് വിവരം. കുട്ടിയായിരിക്കുമ്പോള്‍ തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് പരാതി. നേരത്തെയും ബിബിസിയുടെ പ്രമുഖരായ അവതാരകര്‍ക്കെതിരെ സമാന രീതിയിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

English summary
BBC Radio Leicester couple face child sex charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X