കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തെ ഭയക്കുന്നില്ലെന്ന് ചൈന!! സര്‍വ്വം സജ്ജം!!

ഇന്ത്യയുമായി മത്സരിക്കാന്‍ തയ്യാര്‍

Google Oneindia Malayalam News

ബീജിങ്ങ്: സര്‍വ്വം സജ്ജമായിക്കഴിഞ്ഞെന്ന സൂചനയാണ് ചൈന നല്‍കുന്നത്. യുദ്ധത്തിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും ആരെയും ഭയക്കുന്നില്ലെന്നുമുള്ള മുന്നറിയിപ്പ്. യുദ്ധത്തെ ചൈന ഭയക്കുന്നില്ലെന്നും ഏറ്റുമുട്ടലിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ രാജ്യം തയ്യാറാണെന്നും ചൈനീസ് ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തി പ്രദേശത്തു നടക്കുന്ന റോഡു നിര്‍മ്മാണം തുടരണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. യുദ്ധം ഒഴിവാക്കാനാണ് പരമാവധി ചൈന ശ്രമിക്കുന്നതെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തെ കാത്തു സൂക്ഷിക്കാന്‍ യുദ്ധം അനിവാര്യമാണെങ്കില്‍ ചൈന അതിനെ ഭയക്കുന്നില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ പരമാധികാരത്തിന്‍മേല്‍ ഇന്ത്യ കടന്നുകയറുന്നു എന്ന ആക്ഷേപവുമുണ്ട്. അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെങ്കില്‍ ചൈനയും സമാനമായ നീക്കത്തിനു തയ്യാറാകുമെന്ന സൂചനയും ലേഖനത്തിലുണ്ട്.

സംഘര്‍ഷത്തിന് അയവില്ല

സംഘര്‍ഷത്തിന് അയവില്ല

ഇന്ത്യന്‍ സൈന്യത്തെ ഡോക്‌ലാമില്‍ നിന്നും തുരത്തിയോടിക്കണമെന്ന ആവശ്യം ചൈനയില്‍ ശക്തമാണ്. ചൈനയുമായി യുദ്ധം ചെയ്താലും കുഴപ്പമില്ലെന്നാണ് ഇന്ത്യയിലെ പൊതുജനാഭിപ്രായമെന്നും ലേഖനത്തില്‍ പറയുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളില്‍ നിന്നും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയാണ് തടസ്സം

ഇന്ത്യയാണ് തടസ്സം

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയാണ് അതിന് തടസ്സം നില്‍ക്കുന്നതെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. സാമ്പത്തിക, സൈനിക രംഗങ്ങളില്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ചൈനക്കു കഴിയുമെന്നും ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു.

തുടരുന്ന സംഘര്‍ഷം

തുടരുന്ന സംഘര്‍ഷം

ഒരു മാസമായി ഡോക്ലാം സംഘര്‍ഷ ഭൂമിയായിട്ട്. മുപ്പതു ദിവസമായി ഡോക്ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 350 ഓളം സൈനികരെയാണ്. ഓരോ രണ്ടു മണിക്കൂറിലും പുതിയ സൈനികര്‍. ഇരുരാജ്യങ്ങലിലെയും സൈനികര്‍ മീറ്ററുകള്‍ക്കപ്പുറമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ശീതക്കാറ്റിലും തണുപ്പിലും സൈനികര്‍ അതിര്‍ത്തി കാക്കുമ്പോള്‍ സമാധാനപരമായ ചര്‍ച്ച ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടുമില്ല.

ചൈനീസ് സൈന്യം പരിശീലനത്തില്‍

ചൈനീസ് സൈന്യം പരിശീലനത്തില്‍

ഈ മാസം രണ്ടു തവണ ചൈനീസ് സൈന്യം ടിബറ്റില്‍ തീവ്രപരിശീലനം നടത്തുകയും ചെയ്തു. ആധുനിക യുദ്ധോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശീലനം. അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ടിബറ്റന്‍ പ്രദേശത്താണ് ഇന്നലെ(ജൂലൈ 17) ചൈനീസ് സൈന്യം 11 മണിക്കൂര്‍ നീണ്ട പരിശീലനം നടത്തിയത്.

സര്‍വ്വം സജ്ജം

സര്‍വ്വം സജ്ജം

പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ടിബറ്റില്‍ പരിശീലനം നടത്തുന്ന വാര്‍ത്ത വീഡിയോ സഹിതമാണ് സിസിടിവി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടു കൂടിയ യുദ്ധ ടാങ്കുകളുപയോഗിച്ചായിരുന്നു ആദ്യ തവണ സൈന്യം ടിബറ്റില്‍ പരിശീലനം നടത്തിയത്.

എല്ലാ യുദ്ധോപകരണങ്ങളും

എല്ലാ യുദ്ധോപകരണങ്ങളും

ഇത്തവണ പീരങ്കികളും ആന്റി ടാങ്ക് ഗ്രനേഡുകളും ശത്രുവിന്റെ എയര്‍ക്രാഫ്റ്റിനെ തിരിച്ചറിയുന്ന റഡാര്‍ യൂണിറ്റുകളും ഉപയോഗിച്ചാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പരിശീലനം നടത്തിയത്.

ഒരു മാസമായിട്ടും അയവില്ല

ഒരു മാസമായിട്ടും അയവില്ല

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്.

English summary
Chinese media today seems to have sounded battle bells already over the escalated Doklam standoff with Indian troops. It read that Beijing does not fear war and that India would face consequences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X