ഡോക്‌ലാം ചൈനയുടേതല്ല!!ഭൂട്ടാനും പറഞ്ഞു!!ചൈനീസ് വാദം പൊളിച്ചടുക്കി!!

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക്‌ലാം തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തെ പൊളിച്ചടുക്കി ഭൂട്ടാന്‍. അതിര്‍ത്തി പ്രദേശം തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കി. ഭൂട്ടാന്‍ സര്‍ക്കാരിലെ ഒദ്യോഗിക വൃത്തങ്ങള്‍ തങ്ങളെ ഈ വിവരം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിര്‍ത്തി പ്രശ്‌നത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാണ്. ഇതറിയാന്‍ തങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജൂണ്‍ 29 ന് പ്രസിദ്ധീകരിച്ച പ്രസ്താവന പരിശോധിച്ചാല്‍ മതിയെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ അറിയിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാന്റെ അതിര്‍ത്തിയില്‍ അനുവാദം കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് 1988ലെയും 1998 ലെയും കരാറുകള്‍ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നതായി ഭൂട്ടാന്‍ വ്യക്തമാക്കി. ഇതേ കാര്യം ഇന്ത്യയും നേരത്തേ ഉയര്‍ത്തിക്കാണിച്ചിരുന്നു.

doklam-10-1

തര്‍ക്ക പ്രദേശം തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് നയതന്ത്രജ്ഞയായ വാങ് ലീയും പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകളൊന്നും തന്നെ വാങ് ലീയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

53 Indian soldiers remain at Doklam standoff site
English summary
Bhutan rejects Beijing's claim that Doklam belongs to China
Please Wait while comments are loading...