കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് എട്ടിന്റെ പണി കൊടുക്കാന്‍ യുഎസ്... മോദി സന്ദര്‍ശനത്തിന് ശുഭ സൂചന, ഇന്ത്യക്കും...

  • By Jince K Benny
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുമ്പോഴും പാകിസ്താനോട് അമിതമായ ഒരു ചായ്‌വ് എക്കാലും യുഎസ് കാണിച്ചിരുന്നു. ഇത് പലപ്പോഴും അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതില്‍ നിന്നും ഇന്ത്യയെ ഒരു പരിധി വരെ അകറ്റി നിറുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരുന്ന സാഹചര്യമാണുള്ളത്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റതോടെ തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. തീവ്രവാദത്തിനെതിരെ മൃദു സമീപനം പുലര്‍ത്തുന്ന പാകിസ്താനെതിരെ കടുത്ത നീക്കത്തിന് ഒരുങ്ങുകയാണ് യുഎസ്. പ്രധാനന മന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുഎസിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

പാകിസ്താനെതിരെ ബില്ല്

പാകിസ്താനെതിരെ ബില്ല്

നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയിലുള്ള പാകിസ്താന്റെ സ്ഥാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ സമര്‍പ്പിച്ചിരിക്കുകയാണ് രണ്ട് സെനറ്റര്‍മാര്‍. തീവ്രവാദത്തെ ചെറുക്കുന്നതിന് പാകിസ്താന് വീഴ്ചപറ്റിയെന്ന് കാണിച്ചാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പാകിസ്താന് പ്രമുഖ സ്ഥാനം

പാകിസ്താന് പ്രമുഖ സ്ഥാനം

പാകിസ്താന് യുഎസിന്റെ നാറ്റോ ഇതര കക്ഷികളില്‍ പ്രമുഖ സ്ഥാനമായിരുന്നു. 2004ല്‍ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ആയിരുന്നു ഇത് അനുവദിച്ചത്. ഭീകര സംഘടനകളായ അല്‍ ഖായിദയ്ക്കും താലിബാനുമെതിരായ പോരാട്ടത്തില്‍ പാകിസ്താന്റെ സഹായും സഹകരണവും ഉറപ്പ് വരുത്തുന്നതിനയിരുന്നു ഇത്.

പാകിസ്താന്‍ പരാജയപ്പെട്ടു

പാകിസ്താന്‍ പരാജയപ്പെട്ടു

ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ടെഡ് പോസ ഡെമോക്രാറ്റിക് പ്രതിനിറി റിക്ക് നോളന്‍ എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്.

ഉത്തരവാദികള്‍ പാകിസ്താന്‍

ഉത്തരവാദികള്‍ പാകിസ്താന്‍

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎസിന്റെ കരങ്ങളില്‍ പതിച്ച ചോരയ്ക്ക് പാകിസ്താനാണ് ഉത്തരവാദികളെന്ന് യുഎസ് കോണ്‍ഗ്രസിന്റെ വിദേശകാര്യ കമ്മിറ്റിയില്‍ അംഗമായ ടെഡ് പോ പറഞ്ഞു. ഭീകരവാദത്തിനെതിരായഉപസമിതിയുടെ ചെയര്‍മാന്‍കൂടെയാണ് ടെഡ് പോ.

ഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാട്

ഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാട്

ഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചുവരുന്നതെന്ന് ആരോപണം. പാകിസ്താന്‍ ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയത് മുതല്‍ താലിബാനെ പിന്തുണച്ചത് വരെയുള്ള അവരുടെ പ്രവര്‍ത്തികളാണ് ഇതിന് തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്.

പാകിസ്താന്‍ തയാറാകുന്നില്ല

പാകിസ്താന്‍ തയാറാകുന്നില്ല

എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന ഭീകരവാദികള തടയുന്നതിനായി എന്തെങ്കിലും ചെയ്യാന്‍ പാകിസ്താന്‍ ഇതുവരെ തയാറായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. അതിനാല്‍ നാറ്റോ ഇതര സഖ്യകക്ഷി എന്ന നിലയില്‍ പാകിസ്താന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നാണ് ബില്ലിലെ ആവശ്യം.

ഇന്ത്യയ്ക്ക് അനുകൂല നീക്കം

ഇന്ത്യയ്ക്ക് അനുകൂല നീക്കം

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെക്കുന്ന ഇന്ത്യയ്ക്ക് യുഎസിന്റെ ഈ നീക്കം ഏറെ ഗുണം ചെയ്യും. പാകിസ്താന് അമേരിക്ക നല്‍കുന്ന ആനുകൂല്യങ്ങള്‍ കുറയുന്നതിന്റെ ഗുണം ലഭിക്കുന്നതും ഇന്ത്യക്കാണ്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് യുഎസ് പിന്തുണ വര്‍ദ്ധിക്കാനും ഈ നീക്കം കാരണമാകും.

English summary
The bill calls for revoking Pakistan's status as major non-NATO ally (MNNA). Under MNNA, Pakistan is eligible for priority delivery of defence materials. The bill was tabled by Republican Congressman Ted Poe and Democratic lawmaker Rick Nolan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X