കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹമുള്ള ഹൃദയങ്ങളിൽ മാത്രമേ ദൈവം ജീവിക്കുകയുള്ളൂ!!! ചവേറിന്റെ മനസുമാറ്റിയ ഗാനം വൈറലാകുന്നു!!

ലോകത്തിൽ തീവ്രവാദത്തിന് ഇരയായവർ ഈ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

കുവൈറ്റ് സിറ്റി: അനേകായിരം പാവപ്പെട്ട ജനങ്ങളെ കൊന്നുടുക്കിയാൽ ദൈവത്തിന്റെ കരുണ ലഭിക്കുകയില്ല. കൊല്ലിലും കൊലയിലൂടെയുമല്ല ദൈവത്തെ പ്രീതിപ്പെടുത്തുക.സ്നേഹത്തിലൂടെയും കരുണയിലൂടെയുമാണ് ദൈവത്തെ ആരാധിക്കേണ്ടതെന്ന സന്ദേശവുമായി കുവൈറ്റ് ടെലികോം കമ്പനി. അവരുടെ പുതിയ പരസ്യചിത്രത്തിലൂടെയാണ് ഈ സന്ദേശം ലേകത്തോടു അറിയിച്ചത്. പരസ്യചിത്രത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ശരീരത്ത് ബോംബും കടുപ്പിച്ച് ജനങ്ങളെ കൊല്ലനായി വരുന്ന ചവേറിനെ ജനങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുന്നു.യുദ്ധത്തിലൂടെയല്ല ശത്രുവിനെ കീഴ്പ്പെടുത്തേണ്ടതെന്നും ബോംബിനു പകരം കരുണ വർദ്ധിക്കണമെന്നു അവർ ഒന്നിച്ചു പാടുന്നു. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

human bomp blast

ലോകത്തിലെ വിവധ മേഖലയിൽ തീവ്രവാദത്തിന് ഇരയായവർ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.സിറയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അ‍ഞ്ചു വയസുകാരനെ പരസ്യത്തിൽ പുനരാവിഷ്കരിക്കുന്നുണ്ട്. പ്രശസ്ത അറേബ്യൻ ഗായകൻ ഹുസൈൻ അൽ ജാസ്മിയും സംഘവും ചേർന്ന് ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.കൂവൈറ്റിലെ മുൻനിര ഗായകൻമാരിലൊരാളായ സുൽത്താൻ സൗദ് അൽ ഖ്വാസ് ഉൾപ്പടെയുള്ള പ്രമുഖർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

English summary
A Ramadan TV ad by a Middle Eastern telecommunications company in which victims of terrorism confront a suicide bomber and urge society to “bomb violence with mercy” has provoked a heated debate in the region, with some praising its attempt to tackle extremism and others criticising it for using victims of bombings and a simplistic portrayal of terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X