കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മമാര്‍ മുലപ്പാല്‍ വില്‍ക്കുന്നു; അമേരിക്കയിലേക്ക്, സര്‍ക്കാര്‍ നടപടിയെടുത്തു, നിരോധനം!!

സംഭവം രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചതോടെ വിവാദമായി. ഒടുവില്‍ കഴിഞ്ഞദിവസം കംപോഡിയന്‍ സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചു.

  • By Ashif
Google Oneindia Malayalam News

നോംപെന്‍: കംപോഡിയയിലെ അമ്മമാര്‍ മുലപ്പാല്‍ വില്‍ക്കുന്നു. വിഷയം വിവാദമാതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധിച്ചു. അമേരിക്കയിലേക്കാണ് കംപോഡിയയിലെ സ്ത്രീകള്‍ മുലപ്പാല്‍ കയറ്റി അയച്ചിരുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി കംപോഡിയയിലെ നൂറോളം അമ്മമാരാണ് അവരുടെ അധികമുള്ള മുലപ്പാല്‍ അമേരിക്കയിലെ ആംബ്രോസിയ ലാബ്‌സ് എന്ന കമ്പനിക്ക് വില്‍ക്കുന്നത്. ഈ കമ്പനി അമേരിക്കയിലെ മതിയായ പാലില്ലാത്ത അമ്മമാര്‍ക്ക് വില്‍ക്കും. തുടക്കത്തിലെ ഈ അവസ്ഥ മാറി വരുമാന മാര്‍ഗമായതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്

മുലപ്പാല്‍ വില്‍പ്പന ഒരു വരുമാന മാര്‍ഗമായി മാറി. ഇതോടെ കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്കെത്തി. സംഭവം രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചതോടെ വിവാദമായി. ഒടുവില്‍ കഴിഞ്ഞദിവസം കംപോഡിയന്‍ സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചു.

സ്ത്രീകളെ ചൂഷണം ചെയ്യാന്‍ തുടങ്ങി

സ്ത്രീകളെ ചൂഷണം ചെയ്താണ് മുലപ്പാല്‍ വില്‍പ്പന സജീവമായതെന്ന് യുഎന്നിന്റെ കുട്ടികളുടെ ക്ഷേമത്തിനുള്ള സംഘടനയായ യുനിസെഫ് കണ്ടെത്തിയിരുന്നു. നിര്‍ധനരായ യുവതികളെ പണം കിട്ടാനുള്ള മാര്‍ഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പ്പന നടന്നിരുന്നത്.

ആംബ്രോസിയ ഓഫീസ് തുറന്നു

മുലപ്പാല്‍ വില്‍പ്പന വാണിജ്യവല്‍ക്കരിക്കരുതെന്നും യൂനിസെഫ് ഓര്‍മിപ്പിച്ചു. മുലപ്പാല്‍ വില്‍പ്പന സജീവമാക്കാന്‍ കംപോഡിയന്‍ തലസ്ഥാനമായ നോംപെനില്‍ ആംബ്രോസിയ ഒരു ഓഫീസ് തുറന്നിരുന്നു. ദരിദ്രരായ സ്ത്രീകള്‍ ഈ ഓഫീസിനെ സമീപിക്കാന്‍ തുടങ്ങി. ഇതോടെയാണ് മുലപ്പാല്‍ വില്‍പ്പന വ്യാപിച്ചത്.

ഒരു ഔണ്‍സിന് 0.50 ഡോളര്‍

ഒരു ഔണ്‍സിന് 0.50 ഡോളര്‍ നല്‍കിയാണ് ആംബ്രോസിയ മുലപ്പാല്‍ വാങ്ങിയിരുന്നത്. ഇതിനേക്കാള്‍ പത്തിരട്ടി വിലക്കാണ് ആംബ്രോസിയ അമേരിക്കയില്‍ ഈ മുലപ്പാല്‍ വിറ്റിരുന്നത്. വരുമാന മാര്‍ഗം ആയതോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പോലും മുലപ്പാല്‍ നല്‍കാതെ അമ്മമാര്‍ ആംബ്രോസിയക്ക് വില്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറി.

സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പോലും നല്‍കാതെ...

ആദ്യം കുറച്ച് മാത്രം കൊടുത്തിരുന്ന മുലപ്പാല്‍ കൂടുതല്‍ തരാന്‍ ആംബ്രോസിയ സ്ത്രീകളോട് ആവശ്യപ്പെട്ടു. ഇതോടെയാണ് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പോലും മുലപ്പാല്‍ നല്‍കാതെ വില്‍ക്കാന്‍ തുടങ്ങിയത്. ഇത് കംപോഡിയയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിച്ചതാണ് കണ്ടെത്തി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്.

English summary
Some Cambodian mothers have been selling their breast milk to women in the US, in a controversial practice that has now been banned. But the case has raised questions about whether these women have been exploited, or empowered, by this enterprise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X