കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടന്‍

  • By Mithra Nair
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പിനോരുങ്ങി. 56 മത് പാര്‍ലമെന്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ബ്രിട്ടീഷ് ജനത പോളിങ്ബൂത്തിലത്തെുന്നത് .650 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്.

നിലവിടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷനേതാവ് എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. രണ്ടു കക്ഷികള്‍ക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് സര്‍വ്വേ പ്രവചനം.

uk-flag-600.jpg -Properties

326 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഉപപ്രധാനമന്ത്രി നിക് ക്ലെഗിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റുകളും നിക്കോള സ്റ്റര്‍ജന്റെ നേതൃത്വത്തിലുള്ള സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും നിര്‍ണായകശക്തികളാകുമെന്നാണു പ്രവചനം.

2010ലെ തിരഞ്ഞെടുപ്പില്‍ 306 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായിത്തീര്‍ന്ന ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 57 സീറ്റ് നേടിയ ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണു സര്‍ക്കാറുണ്ടാക്കിയത്. ലേബര്‍ പാര്‍ട്ടിക്ക് 258 സീറ്റാണ് കഴിഞ്ഞതവണ കിട്ടിയത്.

English summary
Voting is set to take place in Britain on May 7. According to BBC poll survey, Conservative Party is likely to get 34 percent while Labour Party may get 33 percent vote, UK Independence Party (UKIP) 14 percent, Liberal Democrats 8%, Green Party 5% while other may get 6 pc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X