കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു; കോടികളുടെ കരാറുകള്‍!! ഖത്തറിന് പിന്നാലെ സൗദിയും, രഹസ്യനീക്കം

ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റത്തിനും ധാരണയായി.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയും ഖത്തറും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു, മറ്റ് രാജ്യങ്ങള്‍ ആശങ്കയില്‍ | Oneindia Malayalam

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ യൂറോപ്പിന്റെ പ്രധാന ആയുധ വിപണിയാകുന്നു. ഗള്‍ഫിലെ പ്രധാന രാജ്യങ്ങളെല്ലാം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഖത്തര്‍ കോടികളുടെ കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ സൗദി അറേബ്യയും ഇപ്പോള്‍ ബ്രിട്ടനുമായി കരാറുണ്ടാക്കി.

അതീവ രഹസ്യമാണ് കരാറിലെ വ്യവസ്ഥകള്‍. ബ്രിട്ടനുമായി സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും ആയുധങ്ങള്‍ വാങ്ങുന്നതിനും കരാര്‍ ഒപ്പുവച്ചുവെന്ന് സൗദി ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ബ്രിട്ടനുമായി കരാര്‍ ഒപ്പുവച്ചതിന് തൊട്ടടുത്ത ദിവസമാണ് സൗദിയും ഒപ്പുവച്ചത്. ഗള്‍ഫിന്റെ ഭാവിയെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ ആയുധങ്ങളുടെ ഒഴുക്ക്.

ഉന്നതതല ചര്‍ച്ചകള്‍

ഉന്നതതല ചര്‍ച്ചകള്‍

ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മിഷേല്‍ ഫാളന്‍ സൗദി സന്ദര്‍ശനത്തിലാണ്. ജിദ്ദയില്‍ ഇദ്ദേഹവും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ ചര്‍ച്ചയിലാണ് പുതിയ കാരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയത്.

സൈനിക സഹകരണം ശക്തമാക്കും

സൈനിക സഹകരണം ശക്തമാക്കും

ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റത്തിനും ധാരണയായി. ഭീകരതക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കരാറിലെ വ്യവസ്ഥകള്‍?

കരാറിലെ വ്യവസ്ഥകള്‍?

എന്നാല്‍ കരാര്‍ സംബന്ധിച്ച് വിശദീകരിച്ചില്ല. കരാറിലെ വ്യവസ്ഥകള്‍, എന്തൊക്കെ കാര്യത്തിലാണ് കരാര്‍ ഒപ്പുവച്ചത് തുടങ്ങിയ കാര്യങ്ങളും വിശദീകരിച്ചിട്ടില്ല. ബ്രിട്ടന്‍ ഗള്‍ഫ് രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.

ശതകോടികളുടെ ആയുധ കാരാര്‍

ശതകോടികളുടെ ആയുധ കാരാര്‍

അമേരിക്കയുമായി സൗദി അറേബ്യ ശതകോടികളുടെ ആയുധ കാരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. തൊട്ടുപിന്നാലെ ഫ്രാന്‍സുമായും കരാര്‍ ഒപ്പുവച്ചു. ഇപ്പോഴിതാ ബ്രിട്ടനുമായും പുതിയ കരാര്‍.

ഖത്തറിന്റെ രണ്ടാംകരാര്‍

ഖത്തറിന്റെ രണ്ടാംകരാര്‍

അതിനിടെ, ഉപരോധം ചുമത്തിയ രാജ്യങ്ങളെ ഞെട്ടിക്കുന്ന നീക്കങ്ങള്‍ കഴിഞ്ഞദിവസം ഖത്തര്‍ നടത്തിയിരുന്നു. ബ്രിട്ടനുമായി വന്‍ ആയുധ കരാര്‍ ഒപ്പുവച്ചിരിക്കുകയാണ് ഖത്തര്‍. ഉപരോധം പ്രഖ്യാപിച്ച ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ വന്‍കിട ആയുധ കരാറാണിത്.

ആയുധ മല്‍സരങ്ങള്‍

ആയുധ മല്‍സരങ്ങള്‍

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യപിച്ച ഗള്‍ഫ് രാജ്യങ്ങള്‍. ജൂണ്‍ അഞ്ചിന് തുടങ്ങിയ ഉപരോധത്തെ അവഗണിച്ച ഖത്തര്‍ മൂന്ന് മാസത്തിനിടെ രണ്ടാംതവണയാണ് കോടികളുടെ ആയുധ കരാര്‍ ഒപ്പുവയ്ക്കുന്നത്.

24 യുദ്ധവിമാനങ്ങള്‍

24 യുദ്ധവിമാനങ്ങള്‍

ബ്രിട്ടനില്‍ നിന്നു യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചു. 24 യുദ്ധവിമാനങ്ങളാണ് വാങ്ങുന്നത്. ഖത്തര്‍ പ്രതിരോധ മേധാവി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയും ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് മേധാവി മിഷേല്‍ ഫാളനുമാണ് കരാര്‍ ഒപ്പുവച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള യുദ്ധവിമാനങ്ങളാണ് വാങ്ങുക.

ടൈഫൂണ്‍ കരാര്‍ ശരിതന്നെ

ടൈഫൂണ്‍ കരാര്‍ ശരിതന്നെ

ടൈഫൂണ്‍ യുദ്ധവിമാനങ്ങളാണ് വാങ്ങുന്നതെന്ന് ഖത്തറും ബ്രിട്ടനും സ്ഥിരീകരിച്ചു. ലണ്ടനില്‍ വച്ചാണ് ഇതിന്റെ ചര്‍ച്ചകള്‍ നടന്നതും കരാര്‍ യാഥാര്‍ഥ്യമായതും.

ഏറ്റവും വലിയ പ്രതിരോധ കരാര്‍

ഏറ്റവും വലിയ പ്രതിരോധ കരാര്‍

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരവെ ഖത്തറും സൗദി അറേബ്യയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന നടപടിയാണ്. ഖത്തറും ബ്രിട്ടനും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ കരാറാണിപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്.

സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യം

സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യം

ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരാറുകള്‍ ഇനിയും ഒപ്പുവയ്ക്കുമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഗള്‍ഫ് മേഖലയുടെ സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രിട്ടന്‍ പറയുന്നു.

സംയുക്തമായ ടൈഫൂണ്‍

സംയുക്തമായ ടൈഫൂണ്‍

ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ബ്രിട്ടന്‍ മാത്രമായി നിര്‍മിക്കുന്നതല്ല. ബ്രിട്ടീഷ് പ്രതിരോധ സംഘമായ ബിഎഇ സിസ്റ്റം, ഫ്രാന്‍സിലെ എയര്‍ബസ്, ഇറ്റലിയുടെ ഫിന്‍മെകാനിക്ക എന്നിവരാണ് ടൈഫൂണിന്റെ അണിയറ പ്രവര്‍ത്തകര്‍.

തുക വെളിപ്പെടുത്തിയില്ല

തുക വെളിപ്പെടുത്തിയില്ല

എന്നാല്‍ എത്ര കോടിയുടെ കരാറാണ് ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. ഇക്കാര്യം ഇരുരാജ്യങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. നേരത്തെ ഗള്‍ഫിലെ മറ്റു രാജ്യങ്ങളുമായും ബ്രിട്ടന്‍ ആയുധകരാര്‍ ഒപ്പുവച്ചിരുന്നു.

സൗദി അറേബ്യയ്ക്ക് 72 ടൈഫൂണ്‍

സൗദി അറേബ്യയ്ക്ക് 72 ടൈഫൂണ്‍

സൗദി അറേബ്യയ്ക്ക് 72 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്ന കരാറില്‍ ബ്രിട്ടനും സൗദിയും ഒപ്പുവച്ചിരുന്നു. 2014ല്‍ ഒപ്പുവച്ച സൗദി-ബ്രിട്ടന്‍ കരാര്‍ 600 കോടി ഡോളറിന്റേതാണ്. എന്നാല്‍ ഖത്തറിന്റെ തുക വ്യക്തമല്ല.

അമേരിക്കയുമായി കരാര്‍

അമേരിക്കയുമായി കരാര്‍

ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മയും ഖത്തര്‍ വാര്‍ത്താ ഏജന്‍സിയും പ്രതിരോധ കരാര്‍ സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ അമേരിക്കയുമായിട്ടാണ് ഖത്തര്‍ കരാര്‍ ഒപ്പുവച്ചിരുന്നത്.

കോടികള്‍ മറിയുന്നു

കോടികള്‍ മറിയുന്നു

എഫ്-15 യുദ്ധവിമാനങ്ങളാണ് ഖത്തര്‍ അമേരിക്കയില്‍ നിന്നു വാങ്ങുന്നത്. 1200 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവച്ചത് ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു. ഖത്തര്‍ ആയുധങ്ങള്‍ വാങ്ങുക്കൂട്ടുന്നത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഫ്രാന്‍സിന് 800 കോടി

ഫ്രാന്‍സിന് 800 കോടി

അതിന് മുമ്പേ ഫ്രാന്‍സുമായും ഖത്തര്‍ ആയുധ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ദസോള്‍ട്ട് റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്നു വാങ്ങുന്നത്. 800 കോടി ഡോളറിന്റെ കരാറായിരുന്നു അത്.

English summary
Britain and Saudi Arabia sign military cooperation deal, Also Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X