കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ ആക്രമണം?ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നു,സര്‍വ്വീസുകള്‍ റദ്ദാക്കി

ശനിയാഴ്ച വൈകീട്ടാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ആഗോള കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്.

Google Oneindia Malayalam News

ലണ്ടന്‍: കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കി. ലണ്ടനിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് പൂര്‍ണ്ണമായും റദ്ദാക്കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍ കാരണം ശനിയാഴ്ച വൈകീട്ട് മുതല്‍ വിമാനങ്ങള്‍ വൈകുകയും റണ്‍വേയില്‍ കുടുങ്ങി കിടക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച വൈകീട്ടാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ആഗോള കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്. തുടര്‍ന്ന് ലണ്ടനിലെ ഹീത്രു, ഗാട്വിക്ക് വിമാനത്താവങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. വിമാനങ്ങളില്‍ കയറിയിരുന്നവര്‍ക്ക് യാത്ര ആരംഭിക്കാനാകാതെ തിരിച്ചിറങ്ങേണ്ട സാഹചര്യവുമുണ്ടായി. വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ ദയവ് ചെയ്ത് വിമാനത്താവളങ്ങളിലേക്ക് വരേണ്ടതില്ലെന്നും, ഐടി സംവിധാനത്തിലെ തകരാര്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചത്.

കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നു...

കമ്പ്യൂട്ടര്‍ സംവിധാനം തകര്‍ന്നു...

മെയ് 27 ശനിയാഴ്ച വൈകീട്ടോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ആഗോളതലത്തിലുള്ള കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്. ഐടി സംവിധാം തകരാറിലായതോടെ വിമാന സര്‍വ്വീസുകള്‍ വൈകിയിരുന്നു.

എല്ലാ സര്‍വ്വീസുകളും റദ്ദാക്കി...

എല്ലാ സര്‍വ്വീസുകളും റദ്ദാക്കി...

കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെ ലണ്ടനിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ നിരവധി വിമാനങ്ങള്‍ റണ്‍വേയില്‍ കുടുങ്ങി കിടക്കുകയാണ്.

വിമാനത്താവളങ്ങളിലേക്ക് വരേണ്ടതില്ല...

വിമാനത്താവളങ്ങളിലേക്ക് വരേണ്ടതില്ല...

യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ക്ഷമാപണം നടത്തിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് ദയവ് ചെയ്ത് ആരും വിമാനത്താവളങ്ങളിലേക്ക് വരേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ലോകവ്യാപകമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങളുടെ സര്‍വ്വീസ് താറുമാറാക്കിയ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തകര്‍ത്തത് ഭീകരര്‍?

തകര്‍ത്തത് ഭീകരര്‍?

ഏറ്റവും തിരക്കേറിയ ആഴ്ചാവസാന ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയുമുള്ള സര്‍വ്വീസുകള്‍ മുടങ്ങിയത് കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. ലണ്ടനില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരെയും ഇത് പ്രയാസത്തിലാക്കി. അതേസമയം കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതിന് പിന്നില്‍ ഭീകരാക്രമണമാണോ എന്നും സംശയമുണ്ട്.

ലുഫ്താന്‍സയും എയര്‍ ഫ്രാന്‍സും...

ലുഫ്താന്‍സയും എയര്‍ ഫ്രാന്‍സും...

കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാകുന്ന ഏറ്റവുമൊടുവിലത്തെ വിമാന കമ്പനിയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. കഴിഞ്ഞ മാസം ജര്‍മ്മനിയിലെ ലുഫ്താന്‍സ എയര്‍വേയ്‌സിന്റെയും, എയര്‍ ഫ്രാന്‍സിന്റെയും കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായിരുന്നു.

യാത്ര മുടങ്ങി...

യാത്ര മുടങ്ങി...

കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലയതോടെ നിരവധി പേര്‍ക്ക് ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിച്ചില്ല. ഇതുകാരണം ഒട്ടേറെപേര്‍ക്ക് യാത്ര മുടങ്ങുകയും ചെയ്തു. കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം തകര്‍ന്നതോടെ ടിക്കറ്റ് ബുക്കിംഗും ബാഗേജ് സംവിധാനവുമെല്ലാം നിലച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം വേഗത്തിലറിയാന്‍...കൂടുതല്‍ വായിക്കൂ...

മലപ്പുറത്തെ മസ്ജിദുറഹ്മയില്‍ രണ്ട് മിംബറുകളിലായി ഖുതുബ!ഞെട്ടിത്തരിച്ച് വിശ്വാസികള്‍,പക്ഷേ സംഭവമിതാണ്!കൂടുതല്‍ വായിക്കൂ...

English summary
British Airways cancels flights from London's Heathrow, Gatwick after IT outage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X