കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂസ്റ്റണില്‍ നിന്നും ചന്ദ്രന്‍ വഴി ടെക്‌സസിലേയ്ക്ക് ഒരു യാത്ര ചെലവ് 2097 രൂപ !

Google Oneindia Malayalam News

ലോസ് ആഞ്ചലിസ്: 1969 ല്‍ നാസയുടെ ചന്ദ്ര ദൗത്യത്തില്‍ പങ്കാളിയായിരുന്ന കേണല്‍ എഡ്വിന്‍ ഇ ആല്‍ഡ്രിന്‍ തന്റെ യാത്രയുടെ ബില്ലുകള്‍ പുറത്ത് വിട്ടു. അപ്പോളോ മിഷന്‍ 11 ന് വേണ്ടി തനിയ്ക്ക് ചെലവായ വണ്ടിക്കൂലി ഏകദേശം 33.31 ഡോളര്‍ ( ഏകദേശം 2097 രൂപ)ആണെന്നാണ് അദ്ദേഹം പറയുന്നത്. നാസയ്ക്ക് കൈമാറിയ ബില്ലുകളാണ് യാത്രയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹം ട്വിറ്ററിലിട്ടത്

ഹൂസ്റ്റണില്‍ നിന്ന് ചന്ദ്രന്‍വഴി ടെക്‌സാസിലെത്താന്‍ തനിയ്ക്ക് ചെലവായത് 33.31 ഡോളറാണെന്നാണ് ആല്‍ഡ്രിന്‍ പറയുന്നത്. 85 വയസുളള ആല്‍ഡ്രിന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നത്

ടാക്‌സി ചാര്‍ജ്ജ്

വീട്ടില്‍ നിന്നും കാര്‍ വാടകയ്‌ക്കെടുത്താണ് അപ്പോളോ 11 പേടകം പറന്നുയര്‍ന്ന കേപ് കെന്നഡിയിലേയ്ക്ക് അദ്ദേഹം എത്തിയത്. മടക്കവും വാടക കാറിലായിരുന്നു. ഇതിന്റെ ചെലവാണ് അദ്ദേഹം നാസയ്ക്ക് സമര്‍പ്പിച്ചത്

സര്‍ക്കാര്‍ പേടകം

സര്‍ക്കാര്‍ പേടകം

ചന്ദ്രനിലേയ്ക്കുള്ള യാത്ര സര്‍ക്കാര്‍ പേടകത്തിലായിരുന്നെന്നും ആല്‍ഡ്രിന്‍

 കസ്റ്റംസ്

കസ്റ്റംസ്

ഭൂമിയിലേയ്ക്ക് മടങ്ങിയെത്തിയ ശേഷം കസ്റ്റംസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചന്ദ്രനിലെ പാറയും പൊടിയുമാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു

പൈലറ്റ്

പൈലറ്റ്

1969 ജൂലൈ 24 ലെ അപ്പോളോ 11 ലൂണാര്‍ മൊഡ്യൂളിന്റെ പൈലറ്റ് എന്ന നിലയിലാണ് കണക്കുകള്‍ നല്‍കുന്നത്

English summary
Buzz Aldrin's $33.31 in expenses for 'business trip' to Moon published
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X