കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഴിയെടുക്കും മുന്‍പ് മുസ്ലീം യുവതി ഹിജാബ് മാറ്റിയില്ല; ജഡ്ജി കോടതി പിരിച്ചുവിട്ടു

  • By Gokul
Google Oneindia Malayalam News

മോന്‍ഡ്രിയാല്‍: കോടതി മുറിക്കുള്ളില്‍ മുസ്ലീം യുവതിയോട് ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട ജഡ്ജി വിവാദത്തിലായി. കാനഡയിലെ ക്യുബെക് പ്രവിശ്യയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒരു ലൈസന്‍സ് കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ റാനിയ എല്‍ അല്ലോക്കിനോടാണ് മോന്‍ഡ്രിയാല്‍ കോടതിയിലെ ജഡ്ജി എലിയാന മരേങ്കോ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത്.

റാനിയയുടെ മകന്റെ കേസ് പരിഗണിക്കവെയായിരുന്നു സംഭവം. അവരുടെ മകന്‍ റദ്ദാക്കപ്പെട്ട ലൈസന്‍സ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ക്യുബെക്ക് ഓട്ടോമൊബൈല്‍ ഇന്‍ഷുറന്‍സ് ബോര്‍ഡ് കാര്‍ പിടിച്ചെടുത്തിരുന്നു. കാര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് ജഡ്ജിയുടെ അസാധാരണ ആവശ്യം ഉയര്‍ന്നത്.

muslim-girl

പ്രദേശത്ത് ജാതിയോ മതമോ ഒന്നു ഇല്ലെന്നും എല്ലാവരും തുല്യരാണെന്നും ജഡ്ജി പറഞ്ഞു. വാദത്തിനിടെ മൊഴി നല്‍കാനെത്തിയ റാനിയയോടെ ശിരോവസ്ത്രം മാറ്റിയശേഷം മൊഴി നല്‍കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായിരുന്നില്ല. ജഡ്ജി കൂടെക്കൂടെ ആവശ്യപ്പെട്ടിട്ടും സ്ത്രീ നിരസിച്ചതോടെ കോടതി പിരിച്ചുവിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംഭവം വാര്‍ത്തയായതോടെ ജഡ്ജിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജഡ്ജിയുടെ വിചിത്രമായ ആവശ്യം തന്നെ ഞെട്ടിച്ചെന്ന് റാനിയ പിന്നീട് പ്രതികരിച്ചു. കേസുമായി യാതൊരു ബന്ധവും ഇല്ലാത്തകാര്യമാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ജഡ്ജിയുടെ നിലപാടിനോട് യോജിച്ചു ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Canada court denies woman hearing until she removed hijab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X