കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്നതിനെ ന്യായീകരിക്കാന്‍ ഇന്ത്യ കഥകള്‍ കെട്ടിച്ചമയ്ക്കുന്നു, കുറ്റപ്പെടുത്തി ചൈന

ചൈനീസ് ഭൂപ്രദേശത്ത് കടന്നതിനെ ഇന്ത്യ ന്യായീകരിക്കുന്നുവെന്നാണ് ചൈന ഉന്നയിക്കുന്ന വാദം

Google Oneindia Malayalam News

ബീജിങ്: സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന. അനധികൃതമായി ചൈനീസ് ഭൂപ്രദേശത്ത് കടന്നതിനെ ഇന്ത്യ ന്യായീകരിക്കുന്നുവെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. ഡോക് ലയില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കയറിയെന്ന് അവകാശപ്പെടുന്ന ചൈന തങ്ങള്‍ സംയമനം പാലിക്കുകയാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ലയെച്ചൊല്ലിയുള്ള അതിര്‍ത്തി തര്‍ക്കം ഒന്നരമാസത്തിലേയ്ക്ക് കടന്നതോടെയാണ് ചൈന പുതിയ വാദങ്ങളുമായി ഇന്ത്യയ്ക്കെതിരെ രംഗത്തെത്തുന്നത്. 3,500 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഭൂരിഭാഗവും തര്‍ക്കപ്രദേശമായാണ് നിലകൊള്ളുന്നത്. ജൂണ്‍ 16ന് ചൈനീസ് ഭൂപ്രദേശമായ ഡോക് ലയില്‍ ഇന്ത്യന്‍, സൈന്യം അതിക്രമിച്ചു കടന്നുവെന്നാണ് ചൈന ആരോപിക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ആര്‍മിയുടെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്.

ഇരു സൈന്യങ്ങളും മുഖാമുഖം

ഇരു സൈന്യങ്ങളും മുഖാമുഖം

ജൂണ്‍ മാസം പകുതിയോടെ സിക്കിം സെക്ടറിലെ ഡോക് ലയില്‍ ആരംഭിച്ച ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തോടെ ഇരു രാജ്യങ്ങളുടേയും സൈന്യം ഡോക് ലയില്‍ മുഖാമുഖം നില്‍പ്പുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായ ഭൂട്ടാനുമായുള്ള ബന്ധം വഷളാക്കാനുള്ള ശ്രമങ്ങളും ചൈന നടത്തിവരുന്നുണ്ട്.

ഇന്ത്യ ഒറ്റപ്പെടും

ഇന്ത്യ ഒറ്റപ്പെടും

ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ട്രൈ ജംങ്ഷനായ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുകയും ചൈനീസ് സൈന്യത്തിന് അധികാരം ലഭിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ഇന്ത്യയ്ക്ക് ബന്ധം പുലര്‍ത്തുന്നതിന് തിരിച്ചടിയാവുമെന്നാണ് ഇന്ത്യ ഭയക്കുന്നത്. ചിക്കന്‍ നെക്ക് എന്ന പേരിലറിയപ്പെടുന്ന ഡോക് ല ഇന്ത്യയ്ക്കെന്ന പോലെ മറ്റ് രണ്ട് രാജ്യങ്ങളും ഒഴിവാക്കാനാവാത്ത ഭൂപ്രദേശം തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന

സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന

ഡോക് ല ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശമാണെന്നും ഇവിടെ അതിക്രമിച്ച് കടന്നിട്ടുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരും ചൈനീസ് മാധ്യമങ്ങളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുന്നത്. എ​ന്നാല്‍ ചൈനീസ് സൈന്യത്തിന്‍റെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത ഇന്ത്യന്‍ സൈന്യം തങ്ങള്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് റോഡ് നിര്‍മാണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യ ചൈനീസ് ഭൂപ്രദേശത്ത്

ഇന്ത്യ ചൈനീസ് ഭൂപ്രദേശത്ത്

ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചത് ചൈനീസ് ഭൂപ്രദേശത്താണെന്ന് ചൂണ്ടിക്കാണിച്ച ചൈന എത്രയും പെട്ടെന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. അനധികൃതമായി ചൈനീസ് അതിര്‍ത്തി കടന്നിട്ടുള്ള ചൈന ഒഴിവുകഴിവുകള്‍ പറയുകയാണെന്നും അതല്ല, സൈന്യത്തെ പിന്‍വലിച്ച് തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ല

സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ല

സിക്കിം സെക്ടറിലെ ഡോക് ലയില്‍ 150 മീറ്റര്‍ സ്ഥലത്ത് 300 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് ഇത്ര തന്നെ ചൈനീസ് സൈനികരും മുഖാമുഖം നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെ പ്രദേശത്തെ ഇന്ത്യന്‍ പോസ്റ്റുകളില്‍ ചിലത് പാക് സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതും അതിര്‍ത്തി തര്‍ക്കം പരിഹരിക്കാതെ കി
ടക്കുന്നതും കാരണം ഇന്ത്യ ഡ‍ോക് ലയിലെ സൈനിക വിന്യാസവും വര്‍ധിപ്പിച്ചിരുന്നു.

ഉത്തരാഖണ്ഡില്‍ ചൈനീസ് കടന്നു കയറ്റം

ഉത്തരാഖണ്ഡില്‍ ചൈനീസ് കടന്നു കയറ്റം

50 ചൈനീസ് സൈനികര്‍ ഉത്തരാഖണ്ഡിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് പ്രവേശിച്ചുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം പുറത്തുവന്ന അതേ ദിവസം തന്നെയാണ് ചൈനീസ് സൈന്യത്തിന്‍റെ സ്ഥാപകദിനാഘോഷ പരിപാടികളും നടക്കുന്നത്. ഉത്തരാഖണ്ഡിലെ ബരാഹോട്ടിയില്‍ കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഭൂപ്രദേശത്തേയ്ക്ക് ഒരു കിലോമീറ്റര്‍ കടന്ന ചൈനീസ് സൈന്യം രണ്ട് മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് തിരിച്ചുപോയതെന്നും മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ജൂലൈ 25നായിരുന്നു സംഭവം.

പ്രശ്നത്തിന് അയവില്ല

പ്രശ്നത്തിന് അയവില്ല

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് ഉപദേഷ്ടാവ് യാങ് ജിയേഷിയുമായും പ്രസി‍ഡന്‍റ് ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്തിയെങ്കിലും ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ പ്രശ്നം പരിഹരിക്കില്ലെന്നും കൂടുതല്‍ നയതന്ത്ര ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നുമുള്ള നിലപാടാണ് ചൈനീസ് അധികൃതര്‍ സ്വീകരിച്ചത്. ഇതോടെ ഡോവിലന്‍റ ചൈനാ സന്ദര്‍ശനത്തിനിടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കാമെന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഗോപാല്‍ ബാഗ്ലെയുടെ പ്രതീക്ഷയും പാതിവഴിയിലായി. പ്രശ്നത്തിന്‍റെ തുടക്കം മുതലേ ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നും പിന്‍വലിയ​ണമെന്നുമുള്ള കാര്യങ്ങളാണ് ചൈന ഉന്നയിക്കുന്നത്.

ഇന്ത്യ മൂന്നാം കക്ഷിയോ!!

ഇന്ത്യ മൂന്നാം കക്ഷിയോ!!

ചൈന- ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തിലെ മൂന്നാം കക്ഷിയായ ഇന്ത്യന്‍ സൈന്യത്തിന് ഡോക് ലയില്‍ അതിക്രമിച്ച് കടക്കാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്ന ചൈനീസ് മാധ്യമം ഡോക് ലയിലെ റോഡ് നിര്‍മാണം തടഞ്ഞ സൈന്യത്തിന്‍റെ നടപടിയെയും ചോദ്യം ചെയ്യുന്നു. ഇന്ത്യ- പാക് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ അധീന കശ്മീരില്‍ മറ്റൊരു രാജ്യത്തിന്‍റെ സൈന്യത്തെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ അനുവദിക്കുമോയെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചോദ്യങ്ങളുന്നയിക്കുന്നു.

 ഭൂട്ടാന്‍ കാലുവാരും

ഭൂട്ടാന്‍ കാലുവാരും

ഡോക് ലയില്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടാല്‍ ചൈനയും ഭൂട്ടാനും തമ്മില്‍ സാധാരണ ഗതിയിലുള്ള നയതന്ത്ര ബന്ധം സാധ്യമാകുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും യാങ് പറയുന്നു. ഭൂട്ടാനില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനമാണ് ചൈന- ഭൂട്ടാന്‍ ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കുന്നതെന്നും യേ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയുടെ ഇടപെടലാണ് ഭൂട്ടാന്‍- ചൈന അതിര്‍ത്തിയില്‍ വാദ് വാദങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ഭൂട്ടാനിലെ ജനങ്ങള്‍ പരാതി പറയുന്നുവെന്നും യാങ് ആരോപിക്കുന്നു.

English summary
China accused India on Wednesday of 'concocting' excuses over the illegal entry of the South Asian nation's military into Chinese territory on their disputed border, adding that China had shown great restraint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X