കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിബറ്റില്‍ ജലവൈദ്യുതി നിലയം ആരംഭിക്കുവാന്‍ ചൈന ഒരുങ്ങുന്നു

  • By Sruthi K M
Google Oneindia Malayalam News

ബെയ്ജിങ്: ഇന്ത്യാ അതിര്‍ത്തിയായ ടിബറ്റില്‍ ജലവൈദ്യുതി നിലയം ആരംഭിക്കുവാന്‍ ചൈന ഒരുങ്ങുന്നു. ഇന്ത്യയ്ക്ക കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ചൈനയുടെ പുതിയ നീക്കം. ഹിമാലയത്തില്‍ നിന്നും 2,900 കിലോമീറ്റര്‍ ഒഴുകി എത്തുന്ന ബ്രഹ്മപുത്രയോട് ചേര്‍ന്നുള്ള യാര്‍ലുങ്് സാന്‍ഗോ നദിയിലാണ് ചൈന പുതിയ പദ്ധതി ആരംഭിക്കുന്നത്. അണക്കെട്ടില്‍ നിന്നും പൂര്‍ണ്ണമായും ജലവൈദ്യുതിയാണ് ചൈനയുടെ ലക്ഷ്യം. ഇതോടെ ഇന്ത്യയും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ പ്രതിസന്ധിയിലായി.

അണക്കെട്ടുകളില്‍ നിന്നും സംഭരിച്ച ജലത്തിന്റെ ഊര്‍ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പരിസ്ഥിതി, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുമെന്നതിലാല്‍ വന്‍ ജലവൈദ്യുത പദ്ധതികള്‍ കാരണം ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്നുണ്ട്. ഭൂകമ്പ സാധ്യതയും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക ചൈനയും ആയി സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചിട്ടുണ്ട്.

chinane

ടിബറ്റില്‍ ആരംഭിക്കുവാന്‍ പോവുന്ന ഏറ്റവും വലിയ പദ്ധതി ആയിരിക്കും ഇത് എന്ന് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. പുതിയ നടപടിയുടെ ആദ്യ ഘട്ടമായി 1.5 മില്ല്യന്‍ ഡോളര്‍ ചൈനീസ് സര്‍ക്കാര്‍ വകയിരുത്തി കഴിഞ്ഞു. ഏറ്റവും വലിയ പ്രൊജക്റ്റായിരിക്കും ഇത്. ഏകദേശം 510,000 കിലോ വാട്ട് വൈദ്യുതി ഇവിടെ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. വര്‍ഷത്തില്‍ 2.5 ബില്ല്യന്‍ കിലോ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആണ് ശ്രമം എന്നും ചൈനീസ് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

നിലവില്‍ സാംങ്മു ഡാം ബ്രഹ്മപുത്രയുടെ ഭാഗം ആയി പ്രവര്‍ത്തിക്കുന്നുണ്ട്. 1972ല്‍ പ്രവര്‍ത്തനം ആരംഭിച്ച സാംങ്മു ഡാമില്‍ നിന്നും 2,000 മെഗാ വാട്ട് വൈദ്യുതി നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

English summary
China announced has builds hydroelectric dam on Brahmaputra in Tibet. The dam is bound to fears in India and Bangladesh about flash floods and landslides involving lives of millions of people downstream.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X