കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു: പ്രതിഷേധവുമായി ചൈന, സൈനികരെ പിൻവലിക്കാൻ ആവശ്യം

സിക്കിമില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കടന്നുവെന്നാണ് ചൈനീസ് ആരോപണം

Google Oneindia Malayalam News

ബീജിങ്: ഇന്ത്യയ്ക്കെതിരെ നയതന്ത്രപ്രതിഷേധവുമായി ചൈന. സിക്കിം പ്രദേശത്ത് ഇന്ത്യൻ സൈന്യം അതിർത്തി കടന്നുവെന്നും ഉടൻ സൈന്യത്തെ പിൻവലിയ്ക്കണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യം. സൈന്യം പിന്‍മാറിയില്ലെങ്കില്‍ നാഥുലാ ചുരം അടച്ചിടുമെന്നും ചൈന ഭീഷണി മുഴക്കുന്നു. തങ്ങളുടെ പ്രദേശത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനുള്ളതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കടന്നുകയറ്റത്തിന്‍റെ ഫലമായാണ് നാഥുലാ ചുരം അടച്ചിടുകയും കൈലാസ- മാനസസരോവർ യാത്രക്കാരെ രണ്ട് തവണ തടഞ്ഞതെന്നുമാണ് ചൈനയുടെ വാദം. ഇന്ത്യയ്ക്കെതിരെ നയതന്ത്ര പ്രതിരോധം ഏർപ്പെടുത്തിയ ചൈന ചൈനീസ് ഭൂപ്രദേശത്ത് അതിക്രമിച്ച് കടന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ചൈനീസ് വിദേശ കാര്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനീസ് അതിര്‍ത്തിയ്ക്കുള്ളിൽ അതിക്രമിച്ച് കടന്നിട്ടുള്ള ഇന്ത്യന്‍ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ഉടന്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങൾ മൂലമാണ് നാഥുലാ ചുരം വഴിയുള്ള കൈലാസ- മാനസസരോവർ തീർത്ഥാടകരെ രണ്ട് തവണ തടഞ്ഞതെന്ന് വ്യക്തമാക്കിയ ചൈന കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ മഞ്ഞുവീഴ്ചയിൽ തകർന്ന റോഡ‍ുകളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയാൽ മാത്രേ റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. 47 അംഗ തീർത്ഥാടക സംഘത്തിനാണ് ചൈന പ്രവേശനം നിഷേധിച്ചത്. എന്നാല്‍ തിങ്കളാഴ്ച ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആർമി രണ്ട് ഇന്ത്യന്‍ ബങ്കറുകൾ തകര്‍ത്തിരുന്നു. ഇത് ഇന്ത്യ- ചൈ തർക്കങ്ങൾക്ക് പുതിയൊരു മാനം നൽകുകയായിരുന്നു.

കാശ്മീരികളുടെ രക്തത്തിന് കണക്കു പറയേണ്ടി വരും!!! സൈനികോദ്യോഗസ്ഥർക്ക് അൽഖ്വയ്ദയുടെ മുന്നറിയിപ്പ് !കാശ്മീരികളുടെ രക്തത്തിന് കണക്കു പറയേണ്ടി വരും!!! സൈനികോദ്യോഗസ്ഥർക്ക് അൽഖ്വയ്ദയുടെ മുന്നറിയിപ്പ് !

photo-2

സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തിയിൽ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ തുടർന്നാണ് നാഥുല ചുരം അടച്ചിട്ടതെന്നും ഇന്ത്യൻ സൈന്യം റോഡ് നിർമാണം തടസ്സപ്പെടുത്തിയെന്നും പ്രകോപിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നത്. തുടർന്നാണ് ഇന്ത്യ- ചൈനാ അതിർത്തിയിലുള്ള ഇന്ത്യൻ അതിർത്തി രക്ഷാ സേനയെ പിൻവലിക്കാന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നത്. ഇന്ത്യൻ സൈന്യത്തിനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയതിന് പിന്നാലെയാണ് വിദേശകാര്യവക്താവ് ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

English summary
China on Tuesday accused Indian troops of "crossing the boundary" in the Sikkim section and demanded their immediate withdrawal, while asserting that it has shut down the Nathu La pass entry for Indian pilgrims travelling to Kailash Mansarovar because of the border standoff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X