കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹലാല്‍ ഉത്പ്പന്നങ്ങള്‍ക്ക് വിലക്ക്; ചൈനയിലെ മുസ്ലീങ്ങളെ കാത്ത് ഇനിയെന്തൊക്കെ..

മൂന്നു കോടിയോളം മുസ്ലീംങ്ങള്‍ പാര്‍ക്കുന്ന ചൈനയില്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നടപടികള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്

  • By Pratheeksha
Google Oneindia Malayalam News

ചൈനയുടെ ഇസ്ലാം വിരുദ്ധത വീണ്ടും തീവ്രമാവുന്നു. മുസ്ലീം വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഹലാല്‍ ഉത്പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചൈന വീണ്ടും മുസ്ലീങ്ങള്‍ക്കെതിരെ തിരിയുന്നത് .

ഇസ്ലാമിക നിയമപ്രകാരം തയ്യാറാക്കുന്ന ഹലാല്‍ ഉത്പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കുറയ്ക്കുക എന്നതും പുതിയ തന്ത്രത്തിന്റെ ഭാഗമാണ്. മതേതര കാഴ്ച്ചപ്പാടുകളുള്ള ഒരു രാജ്യത്ത് ഇത്തരം മതാനുഷ്ഠാനങ്ങള്‍ കടന്നുകയറ്റം നടത്തുന്നു എന്നാണ് ഹലാല്‍ ഉത്പ്പന്നങ്ങളുടെ വിലക്കിനെ ന്യായീകരിച്ച് സര്‍ക്കാര്‍ പറയുന്നത്. മൂന്നു കോടിയോളം മുസ്ലീംങ്ങള്‍ പാര്‍ക്കുന്ന ചൈനയില്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നടപടികള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.

china-26-1469514938

സര്‍ക്കാര്‍ ഓഫീസുകളിലും കലാലയങ്ങളിലും മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് തടയുക, ഇന്റര്‍നെറ്റ് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങി ഒട്ടേറെ നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ നേരത്തേ നടപ്പിലാക്കിയിരുന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ ഹലാല്‍ എന്നതിനെ വളച്ചൊടിച്ച് സാമൂഹിക ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് 10000 യുവാന്‍ വരെ പിഴയും 15 ദിവസം വരെ ജയില്‍ വാസവും അനുഭവിക്കേണ്ടിവരുമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. തീവ്രവാദ വിരുദ്ധനയത്തിന്റെ ഭാഗമായി പ്രത്യേകിച്ച് മുസ്ലീങ്ങള്‍ കൂടുതലുള്ള സിയാന്‍ജങ് പ്രവിശ്യയിലായിരുന്നു ഇത് നടപ്പിലാക്കിയത്‌

ചൈനീസ് മാര്‍ക്കറ്റില്‍ ഹലാല്‍ ടൂത്ത് പേസ്റ്റ്, ഹലാല്‍ ടോയ്‌ലറ്റ് പേപ്പര്‍ ,ഹലാല്‍ കോസ്‌മെറ്റികസ് തുടങ്ങി ഹലാല്‍ ഉത്പ്പന്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവകരമായി നോക്കികാണുന്നുണ്ട്.

English summary
Communist China continues its anti-Muslim campaign and this time its target is halal food, which the administration believes "spreads pan-Islamist tendencies in the market", the country's state-run media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X